നീലേശ്വരം: നീലേശ്വരം നഗരസഭയിലെ കുഞ്ഞിപുളിക്കാല്‍ വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ടി.ടി.സാഗര്‍, അച്ഛന് ഗോപി, അമ്മ ഉമാദേവി എന്നിവരേയും, യുഡിഎഫ് ബൂത്ത് ഏജന്റ് ആയിരുന്ന കണ്ടത്തില്‍ ഗംഗാധരന്, ഭാര്യ ഗീത, മകന് ഹിതേഷ് എന്നിവരേയും നൂറോളം വരുന്ന സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചു. ക്രിമിനല്‍ സംഘം വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തി. അക്രമം നടക്കുന്നതറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട സാഗറിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മോട്ടോര്‍ സൈക്കിള്‍ തകരാറിലാക്കുകും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. കല്ലും വടികളുമായി എത്തിയ കയ്യൂര്‍, കാര്യങ്കോട് പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീടുകളുടെ ജനല്‍ ചില്ലുകളും മറ്റും ക്രിമിനല്‍ സംഘം അടിച്ചുതകര്‍ത്തിട്ടുണ്ട്. സാഗറിന്റെ അമ്മ ഉമാദേവി (54), ഗംഗാധരന്റെ ഭാര്യ ഗീത (43), മകന് ഹിതേഷ് (19) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: