രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാനും ബിജെപിയെ വിജയിപ്പിക്കാതിരിക്കാനും സിപിഎം അവരുടെ അഭിമാനം പണയം വെച്ചതായി ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. പല വാര്‍ഡുകളിലും സിപിഎമ്മിന് സ്വന്തം സ്ഥാനാര്ഥികളുണ്ടായിരുന്നിട്ടുകൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടുകള്‍ മറിച്ചുവില്‍ക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തിരിക്കുന്നത്. കള്ളാര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കാന്‍ മോഹം പൂണ്ട് നടന്ന് പാര്‍ട്ടിക്ക് അവസാനം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ തന്നെ വിജയിപ്പിക്കേണ്ട ഗതികേടാണ് വന്നത്.
14 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് മറിച്ചുവിറ്റിരിക്കുകയാണെന്ന് ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതിന് പിന്നില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കൈകളാണെന്നും ബിജെപി പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.മാധവന്, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രാജന് വണ്ണാത്തിക്കാനം, കെ.രാജഗോപാലന്‍, എ.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: