കുണ്ടംകുഴി: മൂല്യാധിഷ്ടിത വിദ്യാഭ്യാസവും ദേശീയ ബോധവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്റെ ഈ വര്‍ഷത്തെ കാസര്‍കോട് ജില്ലാ കലോത്സവം നവംബര്‍ 28, 29 തീയതികളില്‍ കുണ്ടംകുഴി ഹരിശ്രീ വിദ്യാലയത്തില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് 28ന് വൈകുന്നേരം 3ന് സാംസ്കാരിക ഘോഷയാത്ര നടക്കും. 4ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന് രണ്ടുദിവസങ്ങളിയായി നടക്കുന്ന കലാമാമാങ്കത്തിന് തിരിതെളിയിക്കും.
സ്വാഗതസംഘം ചെയര്മാന് ടി.മാലിങ്കന് മുന്നാട് അധ്യക്ഷത വഹിക്കും. കാസര്‍കോട് ഡിഇഒ വേണുഗോപാല.ഇ മുഖ്യാതിഥിയാകും. സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ.സാബു മുഖ്യപ്രഭാഷണം നടത്തും. വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ പി.കൃഷ്ണന്, വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടംകുഴി യൂണിറ്റ് പ്രസിഡന്റ് എം.ഗംഗാധരന് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. സ്വാഗത സംഘം കണ്‍വീനര്‍ എം.രാധാകൃഷ്ണന് നായര്‍ തോണിക്കടവ് സ്വാഗതവും കലോത്സവ പ്രമുഖ് എം.മധു നന്ദിയും പറയും. ഇരുന്നൂറില്‍ പരം മത്സരങ്ങളിലായി അറുന്നൂറിലധികം കലാപ്രതിഭകള്‍ മത്സരങ്ങളില്‍ മറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: