കാഞ്ഞങ്ങാട്: മാണിക്കോത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന വാര്‍ത്ത വ്യാജവും ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയുള്ളതുമാണ്. കൊളവയലില്‍ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ പോലും ക്രിമില്‍ സംഘം വെറുതെ വിടുന്നില്ല. കഴിഞ്ഞ ദിവസം കൊളവയലിലെ കെ.വി.വിവേകിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വിവേകിന്റെ അച്ചന്റെ കഴുത്തിന് പിടിച്ച് മകനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു .കൊളവയലിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കി മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കി നാട്ടില്‍ ക്രമസമാധാനമില്ലാതാക്കുന്നത് സംഘപ്രവര്‍ത്തകരാണെന്ന് വരുത്തിതീര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാണിക്കോത്തെ തറവാട്ടിലേക്ക് പോകുകയായിരുന്ന കൊളവയല്‍ അക്രമത്തില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകനായ ജയന് പ്രകോപനമില്ലാതെ തന്നെ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഘം ചേര്‍ന്ന് കൊളവയിലെ സഫ്രോണ്‍ ക്ലബിലെത്തിയ ജയന്, സുര്‍ജിത്ത്, മുകേഷ് എന്നിവര്‍ ക്ലബിലുണ്ടായിരുന്ന പ്രവര്‍ത്തകരെ മാണിക്കോത്ത് നിന്ന് തന്നെ തല്ലിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കാണിച്ചുതരാമെന്ന് പറഞ്ഞ് തിരിച്ചുപാകുകയായിരുന്നു. അന്ന് രാത്രിയാണ് സുര്‍ജിത്തും, ജയനും വടിവാളുകൊണ്ട് വെട്ടേറ്റെന്ന പരാതിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ആര്‍എസിഎസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള തന്ത്രമാണ് സിപിഎം മെനയുന്നത്. മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കെളവയലില് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വിവേകാനന്ദ വിദ്യാലയം നേരത്തെ സിപിഎം ക്രമിനലുകല് അടിച്ചു തകര്‍ത്തിരുന്നു. ഈ പ്രവര്‍ത്തനം പ്രദേശത്ത് സിപിഎമ്മിനോട് നാട്ടുകാരില്‍ വെറുപ്പുളവാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ക്രിമിനലുകളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കൊളവയലിലെ സഞ്ചാരസ്വാതന്ത്ര്യം കൂടി നിഷേധിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: