ന്യൂദല്‍ഹി: രാഷ്‌ട്രത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു അശോക് സിംഗാളിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിരവധിയായ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ശക്തിസ്രോതസ്സായിരുന്നു അദ്ദേഹം. തലമുറകള്‍ക്ക് അദ്ദേഹം പ്രേരണാസ്രോതസ്സായി പ്രവര്‍ത്തിച്ചു. അശോക് സിംഗാളിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അശോക്ജിയുടെ അനുഗ്രഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും എല്ലായ്‌പ്പോഴും ലഭിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം സ്വയം ഒരു പ്രസ്ഥാനമായിരുന്നു. രാഷ്‌ട്രസേവനത്തിനായി മാറ്റിവെച്ചയാതിരുന്നു അദ്ദേഹത്തിന്റെ ജീവിതം, പ്രധാനമന്ത്രി പറഞ്ഞു.
















