കണ്ണൂര്‍: അശോക് സിംഗാളിന്റെ വേര്‍പാട് സംഘ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.
ഞാനുള്‍പ്പെടെയുള്ള തലമുറയുമായി 1980 മുതല്‍ സിംഗാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിര്‍ഭയനായിരുന്ന അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥതയുള്ള മഹത് വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, സ്‌നേഹപൂര്‍ണമായ പെരുമാറ്റം എന്നിവ മാതൃകയാക്കേണ്ടവയാണ്.
മികച്ച സംഘാടകനും നേതൃത്വ പാടവത്തിന് ഉടമയുമായിരുന്നു. രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായുള്ള പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ പെട്ടെന്ന് വേര്‍പാട് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,സര്‍ സംഘചാലക് പറഞ്ഞു.
















