ന്യൂദല്‍ഹി: റെയില്‍വേ യാത്രയ്‌ക്കുള്ള കുറഞ്ഞ നിരക്ക് പത്തു രൂപയാക്കി. നേരത്തെ ഇത് അഞ്ചു രൂപയായിരുന്നു.
പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് അഞ്ചില്‍ നിന്നും പത്താക്കി ഉയര്‍ത്തിയെങ്കിലും ട്രെയിന്‍ യാത്രയുടെ കുറഞ്ഞ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇതോടെ ആളുകള്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് പകരം അഞ്ചു രൂപയുടെ യാത്രാ ടിക്കറ്റ് എടുക്കാന്‍ തുടങ്ങി.
ചിലര്‍ ആവശ്യം കഴിഞ്ഞ് ടിക്കറ്റ് മടക്കി നല്‍കാന്‍ ശ്രമിക്കുന്നതും വര്‍ദ്ധിച്ചതോടെയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിലേക്ക് ട്രെയിന്‍ യാത്രാ കുറഞ്ഞ നിരക്കും ഉയര്‍ത്തിയത്. പുതിയ നിരക്ക് വര്‍ദ്ധന നവംബര്‍ 20 മുതല്‍ നിലവില്‍ വരും.
















