ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകനായിരുന്നു അശോക് സിംഗാളെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അനുസ്മരിച്ചു. സ്വന്തം ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച വ്യക്തിയായിരുന്ന സിംഗാള്‍ വിവിധ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്നു.
നിരവധി അവസരങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. ആഴത്തില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച ആളുകൂടിയായിരുന്നു സിംഗാള്‍. ഇന്നലെ രാവിലെയാണ് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലെത്തി സിംഗാളിനെ സന്ദര്‍ശിച്ചു മടങ്ങിയത്. തൊട്ടുപിന്നാലെയെത്തിയ മരണവാര്‍ത്ത ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
















