Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാരായി രാജനും കാരായി ചന്ദ്രശേഖരനും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് അധികാരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:11 pm IST
in Kannur

പാനൂര്‍: കാരായി രാജനും കാരായി ചന്ദ്രശേഖരനും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പിനു മുന്‍പ് സിപിഎം കണ്ണൂര്‍ലോബി ആസൂത്രിതമായി കാരായിമാര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടത്തിയ കരുനീക്കത്തിന്റെ അനന്തരഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം. ഫസല്‍വധത്തിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമാണെന്ന് നിരന്തരമായി നുണപ്രചരണം നടത്തി കാരായിമാര്‍ നിരപരാധികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സിപിഎം. അതിനു കൂട്ടുപിടിച്ചത് ബിജെപി പുറത്താക്കിയ ഒകെ.വാസുവിനെയും എ.അശോകനെയുമായിരുന്നു.അരങ്ങത്തും അണിയറയിലും അതിനായി നടന്ന കുത്സിത നീക്കങ്ങള്‍ നിയന്ത്രിച്ചത് പി.ജയരാജനായിരുന്നു. കാരായിമാര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ച് നിയമവിദഗ്ധരെ അടക്കം പങ്കെടുപ്പിച്ച് തലശേരിയില്‍ സെമിനാറുകളും അന്തിചര്‍ച്ചകളും ഒരുപാട് നടന്നു. ഡോ:സെബാസ്റ്റ്യന്‍ പോള്‍, എം.സ്വരാജ് തുടങ്ങിയവരെ ഉപയോഗിച്ചായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. എംഎന്‍.ഷംസീറായിരുന്നു ഇതിന്റെ സംയോജകന്‍. പ്രതിഷേധ ജ്വാലകള്‍ക്കായി മെഴുകുതിരികള്‍ ഒരുപാട് കത്തിയമര്‍ന്നു. എല്ലാം ആസൂത്രിതമായിരുന്നു. എസ്ഡിപിഐ നേതൃത്വം വെല്ലുവിളിച്ചു ചോദിച്ചിട്ടും വെളിപ്പെടുത്തല്‍ നടത്താന്‍ പുതുസഖാക്കള്‍ രംഗത്തു വന്നില്ല. എല്ലാം പറഞ്ഞത് ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ എറണാകുളം വിട്ടു പുറത്തു പോകരുതെന്ന് സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഉപാധി വെച്ചിട്ടുണ്ടെങ്കില്‍ കേസിന്റെ ഗൗരവം മനസിലാക്കേണ്ടതു തന്നെയാണ്. ഇത് ഒഴിവാക്കാനായി മറ്റു മാര്‍ഗങ്ങള്‍ വേറെയില്ലെന്ന തിരിച്ചറിവില്‍ നിന്നും ഉയര്‍ന്നുവന്ന ഗൂഢനീക്കമായിരുന്നു ഫസല്‍വധത്തിനു പിന്നില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ച് സിപിഎം നടത്തിയത്. കാരായി ചന്ദ്രശേഖരന്‍ ഇന്നു തലശേരിയിലെത്തി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കും. നാളെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി സ്ഥാനാരോഹണത്തിന് കാരായി രാജനുമെത്തും. കോടതിയില്‍ നിന്നും അനുമതി നേടിയ ഇരുവരും അധികാരമേറ്റത്തിനു ശേഷം വീണ്ടും എറണാകുളത്തേക്കു തിരിച്ചു പോകും. അതിനുശേഷം സ്ഥിരമായി ഭരണരംഗം കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് പദ്ധതി. മാസങ്ങളായി സിപിഎം നടത്തിയ പൊറോട്ടു നാടകത്തിന്റെ ക്ലൈമാക്‌സാണിത്.

തലശേരിയില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ ആസൂത്രിതമായി എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊല്ലിക്കാന്‍ ആയുധം കൊടുത്തുവിട്ടവര്‍ ജനസേവകരാകുന്ന വിചിത്രകാഴ്ചയാണ് ജില്ലയില്‍ കാണാനുളളത്. ഇവര്‍ സാക്ഷികളെ മാത്രമല്ല ജില്ലയെ മൊത്തത്തില്‍ വിലക്കുവാങ്ങാന്‍ കെല്‍പ്പുള്ളവരാണെന്ന് നീതിപീഠം ഓര്‍ക്കുന്നത് നന്നായിരിക്കും. കൊലപാതകികളെ എന്നും ആദരിച്ച പാര്‍ട്ടിയാണ് ജില്ലയിലെ സിപിഎം. ന്യൂനപക്ഷവേട്ട നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ചവര്‍ ഫസലിന്റെ കബറിടത്തില്‍ ചവിട്ടി നിന്ന് ഇങ്കിലാബ് വിളിക്കുന്ന വിരോധാഭാസത്തിന് കാലം മറുപടി നല്‍കുക തന്നെ ചെയ്യും. കാരാഗൃഹം കാത്തുനില്‍ക്കുന്ന സിപിഎം നേതാവിന് ആശ്വസിക്കാനായി ലഭിച്ച താല്‍ക്കാലിക വിജയത്തിന് പരാജയത്തിന്റെ വമ്പന്‍കുത്തൊഴുക്കിനെ നേരിടാന്‍ ത്രാണിയുണ്ടാവില്ലെന്ന് ഓര്‍ക്കുന്നതും ഈ അവസരത്തില്‍ നന്നാവും. സിബിഐ പേടിയില്‍ പരിയാരത്ത് കയറി കൂടിയ നേതാവിന്റെ വീരത്വം കണ്ണൂരുകാര്‍ ശരിക്കും മനസിലാക്കിയതുമാണ്. പൈതൃക നഗരിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി ചന്ദ്രശേഖരന്‍ ചെളളക്കര വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അംഗങ്ങളുളള ബിജെപി ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്. അഡ്വ:വി.രത്‌നാകരനാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. മുസ്ലീംലീഗും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി രാജന്‍ പാട്യം ജില്ലാ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. കാരായിമാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനുളള വിലക്കു പിന്‍വലിക്കാന്‍ നല്‍കുന്ന ഹര്‍ജിക്കെതിരെ തടസഹര്‍ജി നല്‍കാനാണ് എസ്ഡിപിഐ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.