സ്വന്തംലേഖകന്‍
ബാലുശ്ശേരി: പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം സിപിഎമ്മില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ഉള്ളിയേരി ഗ്രാമപഞ്ചായത്താണ് സിപിഎം നേതൃത്വത്തെ മുള്‍മുയില്‍ നിര്‍ത്തുന്നതും അണികളില്‍ കടുത്ത രോഷമുണ്ടാക്കുന്നതും. പ്രശ്‌നം തണുപ്പിക്കുവാനുള്ള നേതൃത്വത്തിന്റെ നീക്കം പാളുന്നതും കൂടുതല്‍ ദുര്‍ബലമാകുന്നതും അധികാരമേല്‍ക്കലിന് തടസ്സമായിരിക്കുകയാമ്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രകടനം നടത്തിയതിന്റെ ഞെട്ടല്‍ മാറാതെയുള്ള നേതൃത്വത്തിന്റെ മരവിപ്പും സിപിഎമ്മില്‍ കൂടുതല്‍ പൊട്ടിത്തറിക്ക് ഇടയാക്കിയിരിക്കുകയാണ്.
15-ാം വാര്‍ഡില്‍ നിന്ന് ജയിച്ച ഷാജു ചെറുക്കാവിലിനേയാണ് പാര്‍ട്ടി പ്രസിഡന്റായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ എട്ടാം വാര്‍ഡില്‍ നിന്ന് ജയിച്ച ഷാജിയെ പ്രസിഡന്റാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ടുവാര്‍ഡിലും ഇവര്‍ പ്രസിഡന്റാകുമെന്നായിരുന്നു പ്രചരണം. ഇരുവരും ഡിവൈഎഫ്ഭാരവാഹികളാണ്. ഷാജുവിനെ ജോലി രാജിവയ്‌പ്പിച്ചാണ് മല്‍സരിപ്പിച്ചത്
ഷാജു 24 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഷാജി നൂറിലധികം വോട്ടുകള്‍ക്കുമാണ് ജയിച്ചത്. ഷാജി ഉള്ളിയേരി ലോക്കല്‍ കമ്മിറ്റിയുടെ താല്പര്യപ്രകാരമാണ് സ്ഥാനാര്‍ഥിയായത്. ഷാജുവിനെ കന്നുര് ലോക്കല്‍ കമ്മിറ്റിയാണ് നിര്‍ത്തിയത്. ഈ രണ്ടുലോക്കല്‍ കമ്മിറ്റിനേതാക്കളും തമ്മിലുള്ള വടം വലിയാണ് കഴിഞ്ഞ ദിവസം തെരുവില്‍ പ്രകടനമായി മാറിയത്. കുറെ ദിവസങ്ങളായി ഇക്കാര്യം പാര്‍ട്ടി വേദികളില്‍ പുകഞ്ഞുവരികയായിരുന്നു. പ്രകടനത്തോടെ ഇതു പരസ്യമായി രംഗത്തെത്തിയെന്നു മാത്രം.
പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ഇക്കാര്യം പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 19 സീറ്റുള്ള ഇവിടെ യുഡിഎഫ് 8 സീറ്റ് നേടിയിട്ടുണ്ട്. 11 സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. അതുതന്നെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ മറിഞ്ഞുവീഴുകയായിരുന്നു. 6 സീറ്റുകള്‍ യുഡിഎഫ് സിപിഎം കോട്ടകളില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ സിപിഎം പ്രാദേശിക നേതൃത്വം വിറളി പിടിച്ചുനടക്കുകയായിരുന്നു. 6,7,12 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ശക്തമായ മുന്നേറ്റമാണ് പഞ്ചായത്തിന് കാഴ്ചവച്ചത് . 6,7,12 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ശക്തമായ മുന്നേറ്റമാണ് പഞ്ചായത്തില്‍ കാഴ്ചവെച്ചത്. നേതൃത്വം സിപിഎമ്മിനെ വിറ്റ് കാശാക്കുകയാണെന്നാണ് അണികള്‍ പറയുന്നത്.
















