കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 89 പോലീസ് അയ്യപ്പന്മാര് സന്നിധാനത്ത് സുരക്ഷാ ജോലികള്‍ ആരംഭിച്ചു. ഉത്സവ സീസണില്‍ ആദ്യഘട്ട ഡ്യൂട്ടിയില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് യഥാക്രമം 42, 47 പോലീസുദ്യോഗസ്ഥരാണ് ഈ മാസം 28 വരെ സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടാവുക.
കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ.്പി പ്രേമരാജന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും 42 പോലീസുദ്യോഗസ്ഥരും കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ.്പി വിശ്വനാഥന്, മട്ടന്നൂര്‍ സി.ഐ. ഉത്തംദാസ് എന്നിവര്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നും 47 പേരുമാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിച്ചേര്‍ന്നത്.
10 ഡി.വൈ.എസ.്പി, 20 സി.ഐ, എസ്.ഐമാര്‍, ലോക്കല്‍ പോലിസ്, സായുധ പോലീസ്, ബറ്റാലിയന്, ബോംബ് സ്ക്വാഡ്, ദ്രുതകര്‍മസേന, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങി പോലീസിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 500 ലധികം പേര് മുഴുവന്‍ സമയവും സന്നിധാനത്ത് ഉണ്ടാകും. എ.ഡി.ജി.പി പത്മകുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് നാരായണന്, സ്പെഷല്‍ ഓഫീസര്‍ വിമല്‍ കുമാര്‍, അസി.കമ്മീഷണര്‍ തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകൂന്നേരം അഞ്ച് മണിക്ക് മേല്‍ശാന്തി എഴികോട് കൃഷ്ണദാസ് നമ്പുതിരി നട തുറന്ന് ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചതോടെ ഈ വര്‍ഷത്തെ മണ്ഡലകാല ദര്‍ശനത്തിന് ആരംഭമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: