കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്ന ക്ഷേ മപദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കാതെ അനര്‍ഹരുടെ കൈ കളിലെത്തുന്നതായി സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്) കാസര് കോട് ജില്ലാ കമ്മറ്റി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഞ്ഞങ്ങാട് കൊളവയല്‍ ഇട്ടമ്മല്‍ കെ.കുഞ്ഞബ്ദുള്ള എന്ന കേരള സംസ്ഥാന വികലാംഗ സംഘടനാ ഐക്യമുന്നണി സംസ്ഥാന ചെയര്‍മാന്റെ അറസ്റ്റിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഫിസിയോ തെറാപിസ്റ്റ് ഡോ:ആശയുടെ പേരില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് നൂറു കണക്കിനാളുകള്‍ക്ക് വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് കൊടുക്കയും അതു പയോഗിച്ച് നിരവധി പേര് അനര്‍ഹമായി അനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വികലാംഗരുടെ സംഘടനയായ സക്ഷമയുടെ കാസര്‍കോട് ജില്ലാ കമ്മറ്റി മുഖ്യമന്ത്രി, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി, കാസര്‍കോട് ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: