നീലേശ്വരം: ചാത്തമത്ത് ബിജെപി, യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ വീട്ടിലേക്കുള്ള വഴി കൊത്തിയിളക്കിയതായി പരാതി. ചാത്തമത്ത് വാര്‍ഡിലെ ബിജെപി, യുഡിഎഫ് ബൂത്ത് ഏജന്റുമാരായ ടി.ടി സാഗര്‍, കണ്ടത്തില്‍ ഗംഗാധരന് എന്നിവരുടെ വീട്ടിലേക്കുള്ള വഴിയാണ് നശിപ്പിച്ചത്. പമ്പ് ഹൗസിനു സമീപം തോടിനു മധ്യത്തിലൂടെ മണ്ണിട്ട് ഇരു വശവും കല്ലുകെട്ടി ഒരുക്കിയ വഴിയാണിത്. കഴിഞ്ഞ ദിവസം രാത്രി സംഘടിച്ചെത്തിയ സംഘം കല്ലുകള്‍ ഇളക്കി തോട്ടിലേക്കിട്ട ശേഷം മണ്ണ് കൊത്തിയിളക്കുകയായിരുന്നു. കഷ്ടി നടന്നു പോകാവുന്ന വഴി മാത്രമാണ് അവശേഷിക്കുന്നത്. തൊട്ടടുത്ത താമസക്കാരനായ പി.കുഞ്ഞിക്കണ്ണന്റെ മകനും ബിജെപി പ്രവര്‍ത്തകനുമായ സുനില്‍കുമാര്‍ ഇതുവഴിയാണ് ഓട്ടോറിക്ഷ കൊണ്ടു പോകുന്നത്. പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: