ഉദുമ: കഴിഞ്ഞ 27 വര്‍ഷത്തിലധികമായി ഉദുമ പഞ്ചായത്ത് ഭരണം നടത്തി വരുന്ന സിപിഎമ്മിന് ഇത്തവണ ഭരണം നില നിര്‍ത്താനായില്ല. ഭരണം നഷ്ടമായതിന്റെ ജാള്യത മറച്ചുവെക്കാന്‍ ബിജെപിക്കെതിരെ കള്ളപ്രചരണങ്ങള്‍ സിപിഎം അഴിച്ച് വിടുകയാണെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് പറഞ്ഞു. തുടര്‍ച്ചയായ ഭരണം വഴി സിപിഎം ഉദുമ പഞ്ചായത്തിനെ വികസന മുരടിപ്പിലേക്കും അഴിമതിയിലേക്കും നയിക്കുകയായിരുന്നു. ബേക്കല്‍ 15-ാം വാര്‍ഡില്‍ കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വാര്‍ഡില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായി നികുതികള്‍ പോലും പഞ്ചായത്തില്‍ പിരിക്കാറില്ല. വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തി വന്ന ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപിഎം നേതൃത്വം നല്കുന്ന ഭരണ സമിതി സ്വീകരിച്ചത്. അതിനെതിരെ സെക്രട്ടറിക്ക് പോലീസില്‍ പരാതി നല്‍കേണ്ടിയും വന്നിട്ടുണ്ട്. വികസന പിന്നോക്കാവസ്ഥയിലേക്ക് നയിച്ച സിപിഎം ജന പ്രതിനിധിക്കെതിരായി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയപ്പോള്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. ബിജെപിയില്‍ നിന്ന് ഒരു പ്രവര്ത്തകന് പോലും കൊഴിഞ്ഞ് പോയിട്ടില്ല. മോഹനവാഗ്ദാനങ്ങള്‍ നല്കി ഇത്തവണയും അണികളുടെ കൊഴിഞ്ഞ് പോക്ക് തടയിടാന്‍ സ്വന്തം പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുയോഗത്തെയാണ് കള്ളപ്രചരണങ്ങള്‍ നടത്താനായി ഉപയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മറ്റികളുമായി വിവിധ കാലങ്ങളിലായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമായി വിട്ട് നില്‍ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോകുമെന്ന് ഭയന്ന നേതൃത്വം അവരെ പാര്‍ട്ടിയില്‍ വീണ്ടും സജ്ജീവമാക്കാനായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ അവരുടെ തന്നെ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കി അവര്‍ ബിജെപിയില്‍ നിന്ന് വന്നവരാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ച് വിടുകയാണ്. സിപിഎം നടത്തി കൊണ്ടിരിക്കുന്ന ഇത്തരം കോമാളിക്കളികള്‍ അണികള്‍ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് അവര്‍ക്ക് പല സ്ഥലങ്ങളിലും തിരിച്ചടികള്‍ നേരിടാന്‍ കാരണം.
ഉദുമ പഞ്ചായത്തില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ചയാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സിപിഎം നടത്തിയ അഴിമതിയും ഭരണ കെടുകാര്യസ്ഥതയുമാണ് പഞ്ചായത്ത് ഭരണത്തില്‍ നിന്ന് അവരെ തുടച്ച് നീക്കാന്‍ കാരണമായത്. അത് മറച്ച് വെക്കാനും പാര്‍ട്ടിക്ക് ഉദുമ പഞ്ചായത്തില്‍ ക്ഷീണം സംഭവിച്ചിട്ടില്ലായെന്ന് അണികളെ കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാനുമായി നേതൃത്വം പുതിയ നാടകവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പാര്‍ട്ടി തട്ടകത്തില്‍ സിപിഎമ്മിന് ഉണ്ടായ പരാജയത്തിന് അണികളുടെ ഭാഗത്ത് നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാകാതെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.
ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമന്റെ വാര്‍ഡില്‍ സിപിഎം വോട്ടുകള്‍ യുഡിഎഫിന് മറച്ച് വിറ്റ് അണികളെ വഞ്ചിച്ച നടപടിയില്‍ മറുപടി പറയാന്‍ നേതൃത്വം തയ്യാറാകണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ലഭിച്ച വോട്ടുകള്‍ സിപിഎം പരിശോധിച്ചാല്‍ ആര് ആര്‍ക്കാണ് വോട്ടുകള്‍ മറച്ച് വിറ്റതെന്ന് മനസ്സിലാകും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉദുമ പഞ്ചായത്തില്‍ സിപിഎം കോട്ടകളെന്ന് വിളിക്കപ്പെടുന്ന വാര്‍ഡുകളില്‍ ബിജെപി നടത്തിയ വന്‍ മുന്നേറ്റം സിപിഎം നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സിപിഎം നേതൃത്വത്തോട് അതൃപ്തരായ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉദുമ പഞ്ചായത്തില്‍ പാര്‍ട്ടി വിട്ടുപോകുമെന്നത് നേതാക്കളെ ഭയപ്പെടുത്തുകയാണ്. ബിജെപിക്കെതിരെ കള്ളപ്രചരണങ്ങള്‍ അഴിച്ച് വിട്ട് അത് തടയാനുള്ള അവസാന ശ്രമങ്ങള്‍ ഇടത് പക്ഷ മാധ്യമങ്ങളടക്കമുള്ള വേദികളെ ഉപയോഗപ്പെടുത്തി സിപിഎം നടത്തി കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ ബിജെപിയില്‍ ചേരാനായി തയ്യാറെടുക്കുന്നത് സിപിഎം നേതാക്കളെ ആശങ്കാകുലരാക്കുകയാണ്. അതില്‍ വര്‍ഷങ്ങളായി സിപിഎം നേതാക്കളുടെ ആഞ്ജാനുവര്‍ത്തികളായി ഉദുമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുണ്ടെന്നത് മുതിര്‍ന്ന നേതാക്കളെ ഭയപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: