കൊച്ചി: കേരളത്തില്‍ കുഴഞ്ഞുവീണ് മരിക്കുന്ന പ്രതിഭാസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കാനായി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി പൊതുജനത്തെ സജ്ജമാക്കുന്ന പദ്ധതി വ്യാപകമാക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊടുന്നനെ കുഴഞ്ഞുവീഴുന്ന രോഗികളെ പരിചരിക്കേണ്ട രീതികള്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി സന്നദ്ധസംഘാംഗങ്ങളെയും പോലീസ്‌സേനയെയും പൊതുജനത്തെയും പരിശീലിപ്പിക്കും. സൊസൈറ്റിയുടെ കൊച്ചിയിലുള്ള ഹെഡ് ഓഫീസില്‍ എല്ല മാസവും നടത്തുന്ന സൗജന്യ ഹൃദയപരിശോധനാ ക്യാമ്പിനോടൊപ്പം പരിശീലനപരിപാടി സംഘടിപ്പിക്കും. ഹൃദ്രോഗവും ഹൃദയാഘാതവും മൂലം പെട്ടെന്നുണ്ടാകുന്ന മരണം തടയാനായി വിവിധ പരിപാടികളാണ് ഈവര്‍ഷം പമ്പയില്‍ നടപ്പാക്കുന്നത്.
നിലവിലുണ്ടായിരുന്ന 14 ഓക്‌സിജന്‍ പാര്‍ലറുകള്‍ക്ക് പകരം 24 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാണ് ശബരിമലയില്‍ ഉടനീളം സജ്ജമാക്കിയിരിക്കുന്നത്. അയ്യപ്പസേവാസംഘാംഗങ്ങള്‍ക്കായി 17 ന് രാവിലെ 10 മണിക്ക് പമ്പയില്‍ ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റിയുമായി പങ്കുചേര്‍ന്ന് നടത്തും.
അയ്യപ്പന്മാരുടെ ഇടത്താവളങ്ങളിലും പ്രധാനപ്പെട്ട അമ്പലങ്ങളുടെ പരിസരത്തും കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌സ്റ്റാന്റ് എന്നിവിടങ്ങളിലും ശബരിമലയിലെ ശരണപാതയിലും ഹൃദയാഘാതവും ഒഴിവാക്കുന്നതിനുള്ള കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
















