കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി മീനാപ്പീസ് കടപ്പുറത്തെ അഭിലാഷ് വധിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പ്രതിഷേധം വീണ്ടുമുയരുന്നു. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ മത്സ്യതൊഴിലാളികളായ സുരേഷ്-മിനി ദമ്പതികളുടെ മകന് അഭിലാഷ് (16) നെ 2014 നവംബര്‍ 14നാണ് കുശാല്‍ നഗര്‍ എന്‍ജിനീയറിംഗ് കോളേജിന് സമീപത്തെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രതികളായി സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ഇവരല്ലെന്നും ഇതിന് പിന്നില്‍ മതതീവ്രവാദികളുടെ സഹായമുണ്ടെന്നും പരക്കെ പരാതിയുയര്‍ന്നിരുന്നു. പാവപ്പെട്ട മത്സ്യപ്രവര്‍ത്തക കുടുംബത്തിലെ അംഗവും കടലില്‍ മറ്റുള്ളവരോടൊപ്പം മീന്‍ പിടിക്കാന്‍ പോകുന്നവനുമായ അഭിലാഷ് ചെറിയ വെള്ളക്കെട്ടില്‍ സഹപാഠികളായ രണ്ട് പേര് ചേര്‍ന്ന് മുക്കിക്കൊന്നതാണെന്ന പോലീസിന്റെ കണ്ടെത്തല്‍ ബന്ധുക്കളെ പോലെ തന്നെ കടപ്പുറം നിവാസികളും അന്നും ഇന്നും വിശ്വസിക്കുന്നില്ല. കൂടാതെ പോലീസ് സര്‍ജന്റെ കണ്ടെത്തലുകളും മത്സ്യതൊഴിലാളികള്‍ വിശ്വസിച്ചിരുന്നില്ല. സഹപാഠികളെ അറസ്റ്റ് ചെയ്തതു തന്നെ കടപ്പുറം നിവാസികള്‍ ഇളകി മറിഞ്ഞപ്പോഴാണ്. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മതതീവ്രവാദികളെ രക്ഷിക്കാന്‍ പോലീസിന് ബാഹ്യ ഇടപെടല്‍ നടന്നിട്ടുള്ളതായി അന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനെതിരെ അഭിലാഷിന്റെ ബന്ധുക്കളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് ബഹുജന പ്രക്ഷോഭം നടത്തി കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതില്‍ പിന്നെ കേസിന്റെ യാതൊരു പുരോഗതിയും ബന്ധുക്കളോ നാട്ടുകാരോ ആക്ഷന്‍ കമ്മറ്റിയോ അറിഞ്ഞിരുന്നില്ല. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച ബന്ധുക്കളും നാട്ടുകാരും ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടായി കൊലയ്ക്ക് പിന്നിലെ അദൃശ്യ ശക്തികളെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടിരുന്നു. ബിജെപി അഭിലാഷ് വധക്കേസില്‍ ഇടപെടുന്നതിനെ തടയാന്‍ മീനാപ്പീസ് കടപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപികരിച്ചിരുന്നു. ബിജെപി വര്‍ഗീയ അജണ്ടയുണ്ടാക്കുന്നുവെന്നാണ് സിപിഎം അന്ന് വാദിച്ചിരുന്നത്. ഇവരുടെ യുവജന സംഘടനയും ഇതേറ്റ് പിടിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആക്ഷന്‍ കമ്മറ്റിയുണ്ടാക്കി കേസ് നീണ്ടുപോകുന്നത് വോട്ട് ബാങ്കിലേക്കാണെന്ന് കണ്ട് സിപിഎം പിന്നീട് പിന്‍വാങ്ങുകയായിരുന്നു.
അഭിലാഷ് വധക്കേസില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ആക്ഷേപിച്ച സിപിഎമ്മും ഡിവൈഎഫൈയും അഭിലാഷിനെ പുറംതള്ളി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഇപ്പോള്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കല്ല്യോട്ടെ ഫഹദ് വധത്തിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അഭിലാഷ് വധത്തിന് ഒരുവര്‍ഷം തികയുമ്പോള്‍ കേസ് സിബിഎക്ക് വിടണമെന്ന ആവശ്യമാണുയരുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപികരിച്ച ആക്ഷന്‍ കമ്മറ്റിക്കെതിരെ കടപ്പുറത്ത് ഫഌക്സ് ബോര്‍ഡുയര്‍ന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ഉപേക്ഷിച്ചെന്നും സിബിഐക്ക് വിടണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. പ്രതികള്‍ പണത്തിന്റെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്നും ഇതിനെതിര പങ്കായമേന്തുന്ന കൈക്കരുത്തിന്റെ ശക്തി കാണിച്ചുതരാമെന്നുമാണ് ബീച്ച് ഫ്രണ്ട്സിന്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കടപ്പുറത്ത് പ്രതിഷേധം ശക്തമാകാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: