ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വ്യവസായം സംബന്ധിച്ച് വ്യക്തമായ നിര്‍വചനം കൊണ്ടുവരുമെന്ന് വാണിജ്യ വ്യവസായ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നികുതി, വിദേശ നിക്ഷേപം, വിലപേശല്‍ സംവിധാനം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമുണ്ടാക്കും.
ഓണ്‍ലൈന്‍ വാണിജ്യം സംബന്ധിച്ച് മിക്കവാറും സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചായിരിക്കും തീരുമാനമെടുക്കുകായെന്നും മന്ത്രി പറഞ്ഞു.
വിവിധ വ്യവസായ പ്രമുഖര്‍ നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ നൂറ് ശതമാനം വിദേശനിക്ഷേപം ഈ മേഖലയില്‍ അനുവദിച്ചിട്ടുണ്ട്. ഏഷ്യ-പസഫിക് മേഖലയില്‍ വളരെ വേഗം വളരുന്ന വിപണിയാണ് ഭാരതത്തിന്റേത്. 33,095 കോടിയുടെ ഓണ്‍ലൈന്‍ വിപണനമാണ് ഇപ്പോള്‍ നടക്കുന്നത്.
അതേസമയം വ്യാപാരികളുടെ സംഘടനയായ സിഎഐടി ഓണ്‍ലൈന്‍ വിപണനത്തെ അതിശക്തമായിട്ടാണ് എതിര്‍ക്കുന്നത്.
















