വത്തിക്കാന്‍ സിറ്റി: പാരീസിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണം മൂന്നാം ലോകയുദ്ധത്തിന്റെ തുടക്കമാണെന്ന് മാര്‍പ്പാപ്പ. രക്തച്ചൊരിച്ചിലില്‍ അസ്വസ്ഥനും ക്ഷുഭിതനുമായ പോപ്പ് ‘അക്രമികള്‍ ഭ്രാന്തചിത്തരായ കൊലയാളികളാ’ണെന്ന് വിമര്‍ശിച്ചുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
”മതത്തിന്റെയോ, മാനുഷികതയുടെയോ ഒന്നിന്റെയും പേരില്‍ ഒരുതരത്തിലുള്ള നീതീകരണവും ഇല്ലാത്ത ഈ വിഷയത്തില്‍, ഞാന്‍ ആക്രമണത്തിനിരായവര്‍ക്കും ഏറ്റവും ഞാന്‍ ഇഷ്ടപ്പെടുന്ന പാരീസിനും ഒപ്പമാ”ണെന്ന് പോപ്പ് വിശദീകരിച്ചു.
ഇത് മറ്റൊരു ലോകയുദ്ധത്തിന്റെ ഒരു ഘട്ടമാണെന്ന് ഉറപ്പിച്ചുപറഞ്ഞ പോപ്പ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്റെ അതേ കാഴ്ചപ്പാടാണ് ആവര്‍ത്തിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ കൊടുങ്കാറ്റാണിതെന്നായിരുന്നു ഫ്രാങ്കോയിസിന്റെ പ്രതികരണം.
പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നത്, ”അനുഗൃഹീതരായ ഭടന്മാര്‍ ലക്ഷ്യം വെച്ചത് വേശ്യാവൃത്തിയുടെയും അശ്ലീലതയുടെയും തലസ്ഥാനവും യുറോപ്പില്‍ കുരിശിന്റെ വാഹകരുമായവരേയുമാണ്’എന്നാണ്.
















