മറയൂര്‍: ചെസ്സ് കളിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മര്‍ദ്ദനമേറ്റു. കീഴാന്തൂര്‍ സ്വദേശിയായ മുത്തുരാമനാണ് പരിക്കേറ്റത്. സമീപവാസിയായ ദണ്ഡപാണിയാണ് ഇയാളെ മര്‍ദ്ദിച്ചത്. കമ്പിവടികൊണ്ട് തലയ്‌ക്കടിയേറ്റ യുവാവ് ഉടുമലൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തുരാമന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദണ്ഡപാണി സിപിഎം പ്രവര്‍ത്തകനുമാണ്. കീഴാന്തൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ചെസ്സ് കളിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറയൂരില്‍ മുന്‍പും സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ജനങ്ങളുടെ സ്വരൈ ജീവിതം തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഗ്രാമവാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. സംഭവത്തില്‍ മറയൂര്‍ പോലീസ് കേസെടുത്തു.
















