Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദന്തരോഗങ്ങള്‍ക്കുമുണ്ടേ പഴമക്കാരുടെ പ്രതിവിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 06:32 pm IST
in Varadyam

വായില്‍ അരുചിവന്നാല്‍ എന്തുചെയ്യും?. ഉടന്‍ ഡോക്ടറെ കാണുമെന്നായിരിക്കും ഉത്തരം. പക്ഷേ, നാട്ടിന്‍പുറത്തെ ജൈവവൈവിധ്യം ആശ്വാസം തരാനുള്ളപ്പോള്‍ എന്തിനു മറുവഴി തേടണം?. ഒന്നുങ്കില്‍ ചുക്കുപൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക. അല്ലെങ്കില്‍ കറിവേപ്പില അരച്ച് മോരില്‍ കലക്കി സേവിക്കുക. കരിമ്പിന്‍ നീരും ഇഞ്ചിനീരും സമം ചേര്‍ത്തു കുടിച്ചാലും മതി. ആശ്വാസം ഉറപ്പ്.

വായില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വായ്‌പ്പുണ്ണ് വന്നാല്‍ ഉണക്കനെല്ലി്ക്ക ചവച്ചുതിന്നാല്‍ മതിയെന്നാണ് നാട്ടുശാസ്ത്രം. പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീര് വായില്‍ കവിള്‍ക്കൊള്ളുന്നതും നന്ന്. കച്ചോലത്തിന്റെ ഇല അരച്ചുപുരട്ടുന്നതും ജാതിക്ക അരച്ചു പുരട്ടുന്നതും വായ്‌പ്പുണ്ണിന് ആശ്വാസം നല്‍കും. കാവിമണ്ണ് വെണ്ണയില്‍ ചാലിച്ചു പുരട്ടുന്നതും നന്നെന്ന് ചില പഴമക്കാര്‍. ചികിത്സയെന്ന നിലയില്‍ മുക്കുറ്റി സമൂലം അരച്ച് താറാവിന്‍മുട്ടയില്‍ ചേര്‍ത്ത് വറുത്തുകഴിക്കുന്നവരുമുണ്ട്. പപ്പായയുടെ കറയും പച്ചമഞ്ഞളും വേറെവേറെ പുരട്ടി വായ്‌പ്പുണ്ണ് ശമിപ്പിക്കാനും നമ്മുടെ പഴമക്കാര്‍ ശ്രമിച്ചിരുന്നു. ചുക്ക് അരച്ച് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ഇക്കിള്‍ തനിയെ നില്‍ക്കും.

തുമ്പപ്പൂ അരച്ച് മോരില്‍ കലക്കിയും ഇഞ്ചിനീര് തേനില്‍ ചേര്‍ത്തും കഴിക്കുന്നതും ഇക്കിളിന് നന്ന്. മറ്റൊരു സൂത്രപ്പണിയുണ്ട് ഇക്കിളിനെ പിടിച്ചുനിര്‍ത്താന്‍-വായില്‍ നിറയെ വെള്ളം നിറച്ച് ഒരുമിനിട്ട് മൂക്ക് അടച്ചുപിടിച്ചാല്‍ മതിയത്രെ. തേനുമായി ബന്ധപ്പെട്ട രണ്ട് പ്രയോഗങ്ങള്‍ കൂടിയുണ്ട് ഇക്കിള്‍ നിര്‍ത്താന്‍ എന്നും പഴമക്കാര്‍ പറയുന്നു.

വായില്‍ രോഗങ്ങളില്‍ പല്ലിന് പരമപ്രാധാന്യമാണല്ലോ ഉള്ളത്. അതിനാല്‍ പല്ലിന് നല്ല ബലം കിട്ടണം. അതിനുമുണ്ട് കുറച്ചു സൂത്രങ്ങള്‍. ഒന്ന്- വേപ്പിലക്കമ്പുകൊണ്ട് പല്ലുതേക്കുക. രണ്ട്- ഉപ്പുവെള്ളം ചെറുചൂടില്‍ കവിള്‍ കൊള്ളുക. മൂന്ന്- പേരയിലയിട്ടുവെന്തവെള്ളം കവിള്‍ കൊള്ളുക. നാല്- പഴുത്ത പ്ലാവിലകൊണ്ടു പല്ലുതേക്കുക. പല്ലിന് ദ്വാരം വീണാല്‍ വാതക്കൊടിയുടെ വേരിറക്കിവച്ചാല്‍ മതി; വേദന കുറയും. കുരുമുളകുവള്ളി ചുട്ട് ചൂടോടെ കടിച്ചുപിടിക്കുന്നതും വേദന കുറയ്‌ക്കും. കച്ചോലവും വെളുത്തുള്ളിയും ഇതുപോലെ കടിച്ചുപിടിച്ചാല്‍ വേദനയ്‌ക്ക് ആശ്വാസം കിട്ടുമെന്ന് പഴമൊഴി. ആവണക്കിന്‍വേര് അരച്ചുകവിളത്തുപുരട്ടുന്നതും കാട്ടുചേനപ്പൊടി ചവയക്കുന്നതും പല്ലുവേദനക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യുമത്രെ. പല്ല് ഇളകിയതായി തോന്നിയാല്‍ എള്ളും വയമ്പും ചവയ്‌ക്കുന്നത് നന്ന്. ഇനി പല്ലിന് പുളിപ്പാണെങ്കില്‍ വായില്‍ മാവിന്റെ തളിരില ചവയ്‌ക്കുന്നത് ഉത്തമം. പഴുത്ത മാവില അരച്ച് വായില്‍ കൊള്ളുന്നതും നന്നെന്ന് നാട്ടറിവ്.

ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് മോണയിലുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് ഉത്തമമാണ്. ചെറുമാംകൊട്ടത്തിന്റെ ഇലകള്‍ അല്ലെങ്കില്‍ ചെറുമാംകൊട്ടംതൊലി വെള്ളത്തില്‍ തിളപ്പിച്ച് കവിള്‍ കൊള്ളുന്നതും മോണയ്‌ക്ക് ആശ്വാസം നല്‍കും. വായില്‍ നിന്ന് തൊലി പോകുന്നത് പല കാരണങ്ങള്‍ക്കൊണ്ടാകാം. അതിന് സാധാരണയായി ചുവന്നുള്ളി അരിഞ്ഞിട്ട പാല്‍ നിത്യവും രാത്രി കഴിക്കുന്നത് ഉത്തമമാണ്്. അയമോദകം മോരില്‍ ചേര്‍ത്തുകുടിച്ചാലും മതി. തേനും വെള്ളരിക്കാനീരും തുല്യ അളവില്‍ ചേര്‍ത്ത് കവിള്‍ക്കൊണ്ടാലുമുണ്ട് ഫലം. ഇരട്ടി മധുരം ഇടയ്‌ക്കിടെ ചവയ്‌ക്കുന്നതും നാരങ്ങാനീര് പനിനീരില്‍ കലക്കി കവിള്‍ കൊള്ളുന്നതും വായ്‌നാറ്റം അകറ്റാന്‍ പഴമക്കാര്‍ അനുവര്‍ത്തിച്ചിരുന്ന വിദ്യയാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേയ്‌ക്കുന്നതായിരുന്നു ചിലര്‍ വായ്‌നാറ്റമകറ്റാന്‍ ചെയ്തിരുന്നത്.

ഇനി ഓര്‍മ്മക്കുറവ് മാറ്റാന്‍ മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കുന്ന ഒരു സൂത്രം കൂടി. ബലികറുക പിഴിഞ്ഞ് രണ്ട് സ്പൂണ്‍ വീതം രാവിലെ കുടിക്കുക. കോവയ്‌ക്ക നിത്യേന കഴിക്കുന്നതും നല്ലത്.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.