പാരീസ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളിനു തകര്‍ത്തു. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒളിവര്‍ ഗ്രോഡിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ഫ്രാന്‍സ് 86-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ആന്ദ്രേ പിറെ ഗിഗ്നാസിലൂടെ പട്ടിക തികച്ചു.
മത്സരം അവസാനിച്ച് അല്പ സമയത്തിനകം തന്നെ പാരീസിലെ സ്റ്റേഡിയത്തിനു സമീപം ഭീകരാക്രമണമുണ്ടായത് വന്‍ ഭീതി പടര്‍ത്തി. മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കാണികളുണ്ടായിരുന്നു.
















