യാങ്കോണ്‍: മ്യാന്‍മറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി ജനാധിപത്യ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി)ഭരണത്തിലേക്ക്.
80 ശതമാനം സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എന്‍എല്‍ഡി അധികാരമുറപ്പിച്ചു. 348 സീറ്റില്‍ കുറച്ച് സീറ്റുകളുടെ ഫലം മാത്രമെ പുറത്തുവരാനുള്ളു.
പാര്‍ട്ടി അധികാരത്തിലേറിയാലും നിലവിലെ സാഹചര്യത്തില്‍ സ്യൂചിക്ക് രാജ്യത്തെ പ്രസിഡന്റാകാന്‍ കഴിയില്ലയെന്നും സൂചനയുണ്ട്.
ജൂണില്‍ പുതുക്കിയ ഭരണ ഘടന പ്രകാരം വിദേശ പൗരത്വമുള്ള ബന്ധുക്കളുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താനാകില്ല. ഭരണഘടന പരിഷ്‌കരിച്ചത് ഇതിനുവേണ്ടി മാത്രമായിരുന്നു. സ്യൂചിയുടെ രണ്ട് മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്. ഭര്‍ത്താവ് മൈക്കേല്‍ ആരിസ് ബ്രിട്ടീഷ് പൗരനായിരുന്നു.
2011 മുതല്‍ അധികാരത്തിലുള്ള തൈന്‍ സൈന്‍ ആയിരുന്നു സ്യൂചിയുടെ മുഖ്യ എതിരാളി. പട്ടാളത്തിന്റെ പിന്തുണയോടെയാണ് തൈന്‍ അധികാരത്തില്‍ തുടരുന്നത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ സ്യൂചിയെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും സ്യൂചിയെ അഭിനന്ദിച്ചു.
ത്രിദിന സന്ദര്‍ശനത്തിനായി ലണ്ടനിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മാറില്‍ ഭരണം ഉറപ്പിച്ച ആങ് സാന്‍ സ്യൂചിയുമായി ടെലിഫോണിലൂടെ സംസാരിച്ചതായി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ നേടിയ ഊജ്ജ്വല വിജയത്തെ അഭിന്ദിക്കുന്നതായിരുന്നു ട്വീറ്റ്.
















