Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഹാരാഷ്‌ട്ര ഡെര്‍ബി സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 12:55 am IST
inSports

മുംബൈ: മഹാരാഷ്‌ട്ര ഡെര്‍ബി ഗോള്‍രഹിത സമനിലയില്‍. ഇന്നലെ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മുംബൈ സിറ്റി-പൂനെ സിറ്റി മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഒക്ടോബര്‍ 5ന് നടന്ന ആദ്യ മഹാഡെര്‍ബിയില്‍ പൂനെ 3-1ന് വിജയിച്ചിരുന്നു. ഏറെക്കുറെ മധ്യനിരയില്‍ ഒതുങ്ങിനിന്ന മത്സരത്തില്‍ പന്തം കൈവശം വെക്കുന്നതില്‍ മുംബൈ താരങ്ങളായിരുന്നു മുന്നില്‍. സമനിലയായെങ്കിലും 10 കളികളില്‍ നിന്ന് 15 പോയിന്റുമായി പൂനെ സിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 9 കളികളില്‍ നിന്ന് 12 പോയിന്റുമായി മുംബൈസിറ്റി ആറാം സ്ഥാനത്തും.

കഴിഞ്ഞ മത്സരത്തില്‍ നിന്നും ആറ് മാറ്റങ്ങള്‍ വീതമാണ് മുംബൈയും പൂനെയും ഇന്നലെ വരുത്തിയത്. സന്ദര്‍ശകര്‍ക്കുവേണ്ടി സീസണില്‍ ആദ്യമായി ഗോള്‍വലയം കാക്കാന്‍ ഇന്ത്യന്‍ താരം അരിന്ദം ഭട്ടാചാര്യ ഇറങ്ങി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഗോള്‍വലക്ക് മുന്നില്‍ നിലയുറപ്പിച്ച സ്റ്റീവ് സിമോണ്‍സന് പകരമായാണ് അരിന്ദം കളത്തിലെത്തിയത്. കൂടാതെ ഗോവിന്‍സിങ്, ഗുര്‍ജീന്ദര്‍ സിംഗ്, മലയാളി താരം സുശാന്ത് മാത്യു, ബികാഷ് ജെയ്‌റു, ടുന്‍കെ സാന്‍ലി എന്നിവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

മുംബൈ ടീമില്‍ മാര്‍ക്വീ താരം നിക്കോളാസ് അനല്‍ക്ക, പവേല്‍ കാമോസ്, കീഗന്‍ പെരേര, അശുതോഷ് മെഹ്ത, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, സുഭാഷ് സിംഗ് എന്നിവരും ആദ്യ ഇലവനില്‍ ഇറങ്ങി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിന് വേണ്ടി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനിറങ്ങിയ മുംബൈയുടെ സുനില്‍ ഛേത്രി, പൂനെയുടെ ജാക്കിചന്ദ്, യൂജിന്‍സണ്‍ ലിങ്‌ദോ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല. ഇവരെ പകരക്കാരുടെ ബെഞ്ചിലിരുത്തി വിശ്രമം അനുവദിക്കുകയായിരുന്നു.

കളിയുടെ തുടക്കം മധ്യനിരയില്‍ കേന്ദ്രീകരിച്ചായിരുന്നു. മൂന്നാം മിനിറ്റില്‍ അനല്‍ക്കയുടെ മന്നേറ്റം പൂനെ താരം ഗോവിന്‍ സിങ് തടഞ്ഞു. എന്നാല്‍ തുടര്‍ന്നും ആസൂത്രിതമായ ആക്രമണങ്ങള്‍ മെനയുന്നതില്‍ ഇരുടീമുകളും പിന്നിലായിരുന്നു. ഇടയ്‌ക്ക് ഇരുടീമുകളുടെയും ചില മുന്നേറ്റങ്ങള്‍ ബോക്‌സിലെത്തിയെങ്കിലും അവയ്‌ക്കും മൂര്‍ച്ചകുറഞ്ഞതോടെ പ്രതിരോധനിര ഏറെ കഷ്ടപ്പെടാതെ അവയെല്ലാം വിഫലമാക്കി.

20-ാം മിനിറ്റില്‍ പൂനെയുടെ അഡ്രിയാന്‍ മുട്ടു പായിച്ച ലോങ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ആകാശംമുട്ടെ പറന്നു. 29-ാം മിനിറ്റില്‍ മുംബൈയുടെ പിക്വിയോനിന്റെ ഷോട്ടും പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ മുംബൈ ലീഡ് നേടാനുള്ള സുവര്‍ണാവസരം തുലച്ചു. സ്വന്തം പ്രതിരോധനിരതാരം നല്‍കിയ ബാക്ക് പാസ് അരിന്ദം ഭട്ടാചാര്യ അടിച്ചകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന സുഭാഷ് സിംഗിന്റെ ദേഹത്തുതട്ടി തെറിച്ചു. തുടര്‍ന്ന് സുഭാഷ് ആദ്യം പായിച്ച ഷോട്ട് അരിന്ദം തട്ടിയകറ്റിയെങ്കിലും വീണ്ടും പന്ത് കിട്ടിയ സുഭാഷ് സിംഗ് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് നെറ്റിന്റെ സൈഡിലാണ് എത്തിയത്. 34-ാം മിനിറ്റില്‍ പരിക്കേറ്റ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന് പകരം സമ്പത്ത് കുട്ടിമണിയെ മുംബൈ കളത്തിലിറക്കി. 42-ാം മിനിറ്റില്‍ കീഗന്‍ പെരേര നല്‍കിയ ക്രോസിന് മുംബൈയുടെ പിക്വിയോന്‍ തലവെച്ചെങ്കിലും പന്ത് നേരെ അരിന്ദത്തിന്റെ കൈകളിലേക്ക്. ഇതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈയുടെ മുന്നേറ്റത്തിനൊടുവില്‍ പന്ത് പൂനെ ബോക്‌സിലേക്ക് എത്തിയെങ്കിലും സുഭാഷ് സിംഗിന്റെ ഹെഡ്ഡര്‍ നേരെ ഗോൡയുടെ കയ്യില്‍. തൊട്ടുപിന്നാലെ പൂനെയുടെ അഡ്രിയാന്‍ മുട്ടുവിന്റെ ഷോട്ടും പുറത്ത്. 59-ാം മിനിറ്റില്‍ മൈതാനമധ്യത്തുനിന്ന് ഒ ഡിയ പൂനെ ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്തിന് ഉയര്‍ന്നു ചാടിയ പിക്വിയോനെ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്ത്. തൊട്ടുപിന്നാലെ പൂനെയുടെ ടുന്‍കെ സാന്‍ലിയുടെ ലോങ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 67-ാം മിനിറ്റില്‍ പൂനെ ടുന്‍കെ സാന്‍ലിയെ തിരിച്ചുവിളിച്ച് കാലു ഉച്ചയെ കളത്തിലിറക്കി. തൊട്ടുപിന്നാലെ കാലു ഉച്ചെ എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും പവേല്‍ കാമോസ് അവസരത്തിനൊത്തുയര്‍ന്ന് ക്ലിയര്‍ ചെയ്തു.

71-ാം മിനിറ്റില്‍ അനല്‍ക്ക ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് നേരെ പൂനെ ഗോളിയുടെ കയ്യിലേക്ക്. പിന്നീട് 75-ാം മിനിറ്റില്‍ സുബ്രതാ പാലിന്റെ തകര്‍പ്പന്‍ രക്ഷപ്പെടുത്തല്‍ ഗോള്‍നേടുന്നതില്‍ നിന്ന് പൂനെയെ വിലക്കി. ഉച്ചെ നല്‍കിയ പന്ത് ഗുര്‍ജിന്ദറിന്. ഗുര്‍ജിന്ദര്‍ അത് മുട്ടുവിനു മറിച്ചുനല്‍കി. പന്ത് കിട്ടിയ മുട്ടു പവേല്‍ കാമോസിനെ ഒന്നു വെട്ടിച്ചുമാറിയശേഷം പായിച്ച തകര്‍പ്പന്‍ ഷോട്ട് മുംബൈ ഗോളി സുബ്രതാ പാല്‍ ഉയര്‍ന്നുചാടി കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. 78-ാം മിനിറ്റില്‍ മുംബൈക്കും കിട്ടി സുവര്‍ണാവസരം. കാമോസ് ബോക്‌സില്‍ പിക്വിയോനിനെ ലക്ഷ്യമാക്കി നല്‍കിയ പന്ത് പിക്വിയോന്‍ സമ്പത്ത് കുട്ടിമാണിക്ക് മറിച്ചുനല്‍കി.

കുട്ടിമാണി പന്ത് നെഞ്ചില്‍ സ്വീകരിച്ച് പായിച്ച തകര്‍പ്പന്‍ ഷോട്ട് പൂനെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ ദേഹത്ത് തട്ടി പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ ഗുര്‍ജിന്ദര്‍ സിംഗിനെ പിന്‍വലിച്ച് ജാക്കിചന്ദിനെ പൂനെ കോച്ച് ഡേവിഡ് പ്ലാറ്റ് രംഗത്തിറക്കി. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വിജയത്തിനായി ആഞ്ഞുപൊരുതിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നതോടെ സീസണിലെ രണ്ടാം മഹാരാഷ്‌ട്ര ഡെര്‍ബി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.