നീലേശ്വരം: നീലേശ്വരം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 അംഗങ്ങളില്‍ 18 പേരും ദൃഢപ്രതിഞ്ജ ചെയ്തപ്പോള്‍ സിപിഎം അംഗം ദൈവനാമത്തില്‍ സത്യ പ്രതിഞ്ജ ചെയ്തു. കൊട്രച്ചാല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച പി.പി.മുഹമ്മദ് റാഫിയാണ് ദൈവനാമത്തില്‍ സത്യ പ്രതിഞ്ജ ചെയ്തത്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കൂടിയായ ഇദ്ദേഹം ദൈവനാമത്തില്‍ സത്യ പ്രതിഞ്ജ ചെയ്തത് സദസ്സില്‍ അടക്കം പറച്ചിലുകള്‍ക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: