കാസര്‍കോട്: ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളിലായി 643 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 38 ഗ്രാമപഞ്ചായത്തുകളില്‍ പൈവളികെയില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടന്നില്ല. കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ പൈവളികെ ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ ഒന്നിനാണ് സത്യപ്രതിജ്ഞ. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ അയര്‍ക്കട്ട വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി മഞ്ജുനാഷ മരണപ്പെട്ടതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നില്ല. ഈ വാര്‍ഡില്‍ ഡിസംബര്‍ എട്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കും. ബെളളൂര്‍ ഗ്രാമപഞ്ചായത്തിലെ ഇന്ദുമൂല വാര്‍ഡില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി വിശാലാക്ഷി ബി.ആര് സത്യപ്രതിജ്ഞ ചെയ്തില്ല. അമ്മയുടെ മരണത്തെതുടര്‍ന്നാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതിരുന്നത്. അതാത് ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്താണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: