Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗിരീഷ് കര്‍ണ്ണാടിന് എതിരെ പ്രതിഷേധം,പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 09:43 am IST
in India

ഗിരീഷ് കര്‍ണ്ണാട്

ബെംഗളൂരു:  ബെംഗളൂരു വിമാനത്താവളത്തിന് മതഭ്രാന്തനായ ഏകാധിപതി ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് നിര്‍ദ്ദേശിച്ച പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഗിരീഷ് കര്‍ണ്ണാടിന് എതിരെ പരാതിയും സംസ്ഥാനത്തെങ്ങും പ്രതിഷേധങ്ങളും.  കര്‍ണ്ണാടിന്റെ പരാമര്‍ശം  തങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്നും പ്രകോപനപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധാന്‍ സൗധ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ബെംഗളരൂ നഗരസ്ഥാപകന്‍ കെമ്പ ഗൗഡയുടെ പേരിലാണ് വിമാനത്താവളം ഇപ്പോള്‍ അറിയപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തി ട്ടില്ലാത്ത കെമ്പ ഗൗഡയുടെ  പേരു നീക്കി ടിപ്പുവിന്റെ പേരിടണമെന്നാണ് കര്‍ണ്ണാടിന്റെ ആവശ്യം.ഈ ആവശ്യം സംസ്ഥാനത്തെ സമാധാനം തകര്‍ത്തു, കര്‍ണ്ണാടിനെ പോലീസ് അറസ്റ്റു ചെയ്യണം. പ്രമുഖ കന്നട പ്രവര്‍ത്തകനും വൊക്കലിംഗ വിഭാഗക്കാരനുമായ  ചിന രാമു പരാതിയില്‍ പറയുന്നു. കര്‍ണ്ണാടിന് എതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വന്‍ പ്രതിഷേധ റാലികളും സമരങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

വിധാന്‍ സൗധത്തിനു സമീപം കഴിഞ്ഞ ദിവസം നടന്ന ടിപ്പുവിന്റെ 265-ാമത് ജയന്തിയാഘോഷത്തിലാണ് കര്‍ണ്ണാട് ഈ ആവശ്യം ഉന്നയിച്ചത്. താന്‍ ആരുടേയും വികാരത്തെ വൃണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരാമര്‍ശം നടത്തിയതെന്നു പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ കര്‍ണ്ണാട് ശ്രമം തുടങ്ങിയിട്ടുമുണ്ട്. കര്‍ണ്ണാടിന് എതിരെ പരാതി ലഭിച്ചെങ്കിലും കേസ് എടുത്തിട്ടില്ല. നിയമോപദേശത്തിന് പരാതി കൈമാറിയിരിക്കുകയാണ്. അതുലഭിച്ചശേഷം അടുത്ത നടപടി എടുക്കും. കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

അതിനിടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ വധിക്കുമെന്ന് കര്‍ണ്ണാടിനെ അജ്ഞാതന്‍ ഭീഷണ പ്പെടുത്തിയിട്ടുമുണ്ട്. കല്‍ബുര്‍ഗിയേപ്പോലെ കര്‍ണ്ണാടി നെയും വധിക്കുമെന്നാണ് സന്ദേശം. ചന്ദ്രയെന്ന പേരില്‍ അജ്ഞാതനാണ് ട്വിറ്ററില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.  കെമ്പ ഗൗഡയുടെ പേരുമാറ്റി ടിപ്പുവിന്റെ പേരിടണമെന്നു പറഞ്ഞ് ഇനിയും കന്നഡിഗരെ പ്രകോപിപ്പിച്ചാല്‍ കല്‍ബുര്‍ഗിയുടെ അനുഭവം ഉണ്ടാകും. സന്ദേശത്തില്‍ പറയുന്നു. ഇതേപ്പറ്റിയും  അന്വേഷണം നടത്തുന്നു ണ്ട്.പോലീസ് അറിയിച്ചു.

ടിപ്പു ജയന്തിയാഘോഷിക്കുന്നതിന് എതിരെ സംസ്ഥാനത്തെങ്ങും  സമരങ്ങള്‍ നടന്നിരുന്നു. മടിക്കേരിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത വിഎച്ച്പി പ്രവര്‍ത്തകനെ അക്രമികള്‍ കല്ലെറിഞ്ഞു കൊന്നിരുന്നു.പ്രകോപനപരമായ പ്രസ്താവന നടത്തിയ കര്‍ണ്ണാടിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മനുഷ്യവകാശ അഴിമതി വിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് എംടി ഗിരീഷ് ഗൗഡ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിന്റെ പേരുമാറ്റാന്‍ ഒരാലോചനയുമില്ല. കര്‍ണ്ണാടിന്‍േറത് വ്യക്തിപരമായ പരാമര്‍ശമാണ്. വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ടിപ്പുവിന്റെ 265-ാമത് ജയന്തിയാഘോഷം സംഘടിപ്പിച്ചത് കര്‍ണ്ണാടക സര്‍ക്കാരാണ്. കര്‍ണ്ണാട് വിവാദ പരാമര്‍ശം നടത്തിയ പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ടിപ്പു മതേതരനാണെന്ന വാദം മുഖ്യന്‍ ഉന്നയിക്കുകയും ചെയ്തു. ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയാണ്, മതേതരനാണ്. സിദ്ധരാമയ്യ പറഞ്ഞു.

രാജാറാം മോഹന്‍ റോയി ബംഗാളിലും അംബേദ്കര്‍ മഹാ രാഷ്‌ട്രയിലും നെഹ്‌റു യുപിയിലും ചെയ്ത പ്രവര്‍ത്ത നങ്ങളാണ് ടിപ്പു കര്‍ണ്ണാടകത്തില്‍ ചെയ്തതെന്നാണ് കര്‍ണ്ണാട് പറഞ്ഞത്. കെമ്പ ഗൗഡയാണ് നഗരം  പണിതത്. പക്ഷെ ഗൗഡ സ്വാതന്ത്ര്യ സമര സേനാനിയല്ല. അതിനാല്‍ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടണം. കര്‍ണ്ണാട് പറഞ്ഞു.

കര്‍ണ്ണാടിന്റെ പരാമര്‍ശത്തെ ജനതാദള്‍ നേതാക്കളും വിമര്‍ശിച്ചു. കര്‍ണ്ണാടിന് ചരിത്രമറിയുമോ. എങ്ങനെയാണ് കര്‍ണ്ണാടിന് ജ്ഞാനപീഠം ലഭിച്ചത്.  മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി ചോദിച്ചു. കെമ്പ ഗൗഡ  പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചത്. ബ്രിട്ടീഷുകാര്‍ വരുന്നതിനും മുന്‍പ്. അദ്ദേഹത്തിന് എങ്ങനെ സ്വാതന്ത്ര്യ സമര സേനാ നിയാകാന്‍ കഴിയും. അദ്ദേഹം ചോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.