ബെംഗളൂരു: ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കക്ക് കൂനിന്മേല്‍ കുരുവായി പരിക്കുകളുടെ ഭീഷണിയും. ഏറ്റവും ഒടുവില്‍ പേസ് ബൗളര്‍ ഫിലാന്‍ഡര്‍ക്കാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഫിലാന്‍ഡര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായി. ഫിലാന്‍ഡര്‍ക്ക് പകരമായി കെയ്ല്‍ അബോട്ടിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്നലെ പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് കാല്‍ക്കുഴക്കേറ്റ പരിക്കാണ് ഫിലാന്‍ഡര്‍ക്ക് തിരിച്ചടിയായത്.
നേരത്തെ ജെ.പി. ഡുമ്‌നിയും മോണി മോര്‍ക്കലിനും സ്‌റ്റെയിനിനും പരിക്കേറ്റിരുന്നു. ഏകദിനത്തിനിടെ പരിക്കേറ്റ ജെ.പി.ഡുമ്‌നിയും മോണി മോര്‍ക്കലും ശാരീരികക്ഷമത വീണ്ടെടുത്തത് ദക്ഷിണാഫ്രിക്കയ്‌ക്ക് ആശ്വാസകരമാണ്. ഇതിന് പിന്നാലെയാണ് ഫിലാന്‍ഡര്‍ കൂടി നഷ്ടപ്പെടുന്നത്. ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ സ്‌റ്റെയിന്‍ കളിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
















