തിംഫു : ഭൂട്ടാന്‍ പ്രധാനമന്ത്രി ശേറിംഗ് തോബഗേ അഞ്ചു ദിവസത്തെ ഭാരത സന്ദര്‍ശനത്തിനായി ഇന്ന് എത്തും. ഗോവയില്‍ ഭാരത ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് തോബഗേ എത്തുന്നത്.
നവംബര്‍ 15ന് നടക്കുന്ന ചടങ്ങില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി അധ്യക്ഷതത വഹിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഗോവ ഗവര്‍ണര്‍ മൃദുല്‍ സിന്‍ഹ, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അതിനുശേഷം കേന്ദ്ര ഉന്നതതലസംഘവുമായി ചര്‍ച്ച നടത്തിയ ശേഷം തോബഗേ നവംബര്‍ 17ന് ഭൂട്ടാനിലേക്ക് തിരിക്കും.
















