ന്യൂദല്‍ഹി: റെയില്‍വേ കൂടുതല്‍ ജനപ്രിയ പരിപാടികളുമായി രംഗത്ത്. ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്‌വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് രണ്ടുതവണ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കും.
ആദ്യത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത് നാലുമണിക്കൂര്‍ മുമ്പാണ്. 30 മിനിട്ട് മുമ്പ് ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കും. ഓണ്‍ലൈന്‍ വഴിയോ, റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ടിക്കറ്റ് ലഭിക്കും.
ആദ്യലിസ്റ്റ് കഴിഞ്ഞ് ബെര്‍ത്തുകളുടെ ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കുക. ഇതനുസരിച്ച് അരമണിക്കൂര്‍ മുമ്പ്‌വരെ ബെര്‍ത്തുകളുടെ ലഭ്യതയനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കും.
















