തൊടുപുഴ: തൊടുപുഴ ഐസിഐസിഐ ബാങ്കിലെ സെക്യുരിറ്റി ജോലി നോക്കുന്ന മൂലമറ്റം ഇലപ്പള്ളി വാണ്ടന് കല്ലുങ്കല്‍ ഗോഡ്വിനാണ് സത്യസന്ധതയുടെ പ്രതിരൂപമായത്. ബാങ്കിന് മുമ്പില്‍ നിന്നും ഗോഡ്വിന് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ കൊടുത്താണ് ഗോഡ്വിന് മാതൃകയായത്. തലയനാട് സ്വദേശി ഓലിയാകുടിയില് ദീപ റജിയുടെ പേഴ്സാണ് യാത്രാമധ്യേ നഷ്ടപ്പെട്ടത്. പേഴ്സില്‍ നിന്നും ലഭിച്ച സ്വാകാര്യ ബാങ്കിന്റെ പണയ രസീതിലുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് ദീപ റജിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി പേഴ്സ് കിട്ടിയ കാര്യം ഗോഡ്വിന് ദീപയെ അറിയിക്കുകയായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഗോഡ്വിന്റെ സത്യസന്ധതയിലൂടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ദീപ റജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: