ലക്‌നൗ: ഉത്തര്‍ പ്രദേശിലെ പീലിപത്ത്-ബാസ്തി റോഡില്‍ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് നേപ്പാള്‍ സ്വദേശികള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിയ മിനി ബസില്‍ ഭൂരിഭാഗവും നേപ്പാളികളായിരുന്നു. അമിത വേഗത്തില്‍ എത്തിയ ബസ് ഇസനഗര്‍ മേഖലയില്‍ ഒരു പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വലിയ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
വെളുപ്പിനാണ് സംഭവം. നേപ്പാളിലെ പീര്‍പൂരിലുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം ഉണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു. ആറുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. നേപ്പാള്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
















