കോട്ടയം: സംസ്‌കാരത്തേയും പൈതൃകത്തേയും തിരസ്‌കരിക്കുന്ന നിഗൂഢ ശക്തികള്‍ക്ക് കീഴെയാണ് ഇപ്പോഴത്തെ പുതുതലമുറയിലേറെയുമെന്ന് സംഗീതസംവിധായകനും തപസ്യയുടെ ജില്ലാ രക്ഷാധികാരിയുമായ ആലപ്പി രംഗനാഥ്. തപസ്യകലാ സാഹിത്യവേദിയുടെയും വികാസ് ഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തമ കുട്ടികളെ പ്രസവിക്കാനും പോറ്റി വളര്‍ത്താനും ഒരു നല്ല മാതൃത്വമാണിന്നിവിടെ ആവശ്യം. അമ്മമാരുടെ കൈയ്യിലാണ് ഇനി ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖും ജന്മഭൂമി ജനറല്‍ മാനേജറുമായ കെ.ബി.ശ്രീകുമാര്‍ ദീപാവലി സന്ദേശം നല്‍കി.
ഇരുട്ടിനെ അകറ്റുകയും വെളിച്ചത്തിന്റെ കാലദൈര്‍ഘ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ദീപാവലി ദിവസത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. വികാസ് ഭാരതി ജില്ലാ പ്രസിഡന്റ് എ.കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഫെല്ലൊഷിപ്പ് ജേതാവ് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സംസ്ഥാന സര്‍ക്കാര്‍ എസ്.എല്‍ പുരം സദാനന്ദന്‍ അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം രാജാ ശ്രീകുമാര്‍ വര്‍മ്മ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, തപസ്യ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്‍, എസ്.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. തപസ്യ ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍ സ്വാഗതവും താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍ നന്ദിയും പറഞ്ഞു. വാകത്താനം, പനച്ചിക്കാട്, കോട്ടയം, കുമരകം, അയ്‌മനം, ആര്‍പ്പൂക്കര എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി-സമത്വമുന്നണി പ്രതിനിധികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.
തുടര്‍ന്ന് കുടമാളൂര്‍ മുരളീധരമാരാര്‍ സോപാന സംഗീതം അവതരിപ്പിച്ചു.
















