സംഗീത് രവീന്ദ്രന്
ഇടുക്കി: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്ട്ടിക്കാര് സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്നലെ മുതല്‍ തമിഴ്നാട്ടില്‍ നിന്നുള്ള എംഎല്‍എ മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ കറങ്ങുന്നുണ്ട്. മഠത്തിക്കുളം എംഎല്‍എ ഷണ്‍മുഖവേലാണ് ജില്ലയില്‍ തങ്ങുന്നത്. ഇയാള്‍ എഐഎഡിഎംകെയുടെ പ്രതിനിധിയാണ്. തമിഴ് വംശജര്‍ താമസിക്കുന്ന മേഖലകളില്‍ പ്രചാരണം നടത്തി തമിഴ്-മലയാള വികാരം ആളിക്കത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുമായി ഷണ്മുഖവേല് ഇന്നലെ ചര്‍ച്ച നടത്തിയതായി സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെമ്പിളൈ ഒരു മൈക്കാര്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ അറിവോടെ പാരിതോഷികം നല്കി ഒപ്പം നിര്‍ത്തിയാല്‍ വന്‍ പ്രതിസന്ധിയായിരിക്കും ഉണ്ടാകുക. ഇലക്ഷന് പ്രഖ്യാപിച്ച സമയം മുതല്‍ പണം നിറച്ച കാറുമായി എഐഎഡിഎംകെ നേതാക്കള്‍ മൂന്നാര്‍, മറയൂര്‍ എന്നീ മേഖലകളില്‍ കറങ്ങിയിരുന്നു. ഇതില്‍ മൂന്ന് കേസുകളെടുത്തതൊഴിച്ചാല് ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കാര്യമായ ഒരു നടപടിയുണ്ടാകുന്നല്ല. സര്‍ക്കാര്‍ ഈ തമിഴ് ഇടപെടലിനെ ഗുരുതരമായി കാണുന്നില്ല.
സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും ഐ.ബിയുടെയും റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുഖവില്ക്കെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: