തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അമ്പലംവാര്ഡിലെ വഴിവിളക്കുകള്‍ പുനസ്ഥാപിച്ചു. നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് വഴിവിളക്കുകള്‍ പുനസ്ഥാപിച്ചത്. അന്തകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന ദീപാവലി സന്ദേശം അന്വര്‍ത്ഥമാക്കി അതേ ദിനത്തില്‍ തെളിയാതെ കിടന്ന വഴിവിളക്കുകള്‍ തെളിയിച്ച് മാതൃകയായിരിക്കുകയാണ് കൗണ്‍സിലര്‍.
നാളുകളായി വഴി വിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഏറെ ദുരിതത്തിലായിരുന്നു ഇതുവഴി യാത്രക്കാര്‍ സഞ്ചരിച്ചിരുന്നത്. വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായും കേടുപാടുകള്‍ സംഭവിച്ച വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: