മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടേയും നോമിനിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേയും ചിത്രങ്ങള്‍ വരച്ച് റീത്ത് വെച്ചു. കോതോത്ത്പാറയില് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭജനമന്ദിരത്തിന്റെ ചുമരില്‍ കെട്ടിത്തൂക്കിയ നിലയിലാണ് ഇന്നലെ റീത്ത് കാണപ്പെട്ടത്. സിപിഎം ചെങ്കോട്ടയെന്നവകാശപ്പെടുന്ന ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇന്ദിര 192 വോട്ടുകള്‍ നേടിയിരുന്നു. ബിജെപിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ വാര്‍ഡിലെ കുത്തക നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ട് ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള സിപിഎം ശ്രമം അവരുടെ ശ്രമമായി മാത്രം അവശേഷിക്കുമെന്ന് മടിക്കൈ പഞ്ചായത്ത് കമ്മറ്റി പറഞ്ഞു. ആറാം വാര്‍ഡ് മലപ്പച്ചേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇന്ദിരയുടേയും, നോമിനിയും ബിജെപി മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രതീഷിന്റെയും ചിത്രങ്ങള്‍ വരച്ചാണ് റീത്ത് വെച്ചത്. സംഭവമറിഞ്ഞ് എത്തിയ നീലേശ്വരം പോലീസ് റീത്തും ചിത്രവും കസ്റ്റഡിയിലെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: