കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന് പരിധിയിലെ കീരിത്തോട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചര ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കുന്നേല്പുത്തന്പുരയ്ക്കല് സൈമണ്‍ (42) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഞ്ഞിക്കുഴി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞത്. വീട്ടില്‍ നിന്നും മൂന്ന് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും മറ്റൊരു സ്ഥലത്തുനിന്ന് രണ്ടര ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: