തൊടുപുഴ: തൊടുപുഴ പാറക്കടവില്‍ ദളിത് കുടുംബത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. മുതുകയില് അനില്‍, അമ്മ രാജമ്മ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ ക്രിമിനലുകളായ കൃഷ്ണരാജ്, ബിജു, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നഗരസഭയുടെ 31-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മദ്യപിച്ചെത്തിയ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റ അനിലും കുടുംബവും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞാണ് ആക്രമണമുണ്ടായത്. തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമം വ്യാപിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: