ഇടുക്കി: ഉപ്പുതറയില്‍ വന്‍ ചീട്ടുകളി സംഘം പിടിയിലായി. ഉപ്പുതറ ടൗണില്‍ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ ചീട്ടുകളിച്ച ആറംഗ സംഘത്തെയാണ് ഉപ്പുതറ എസ്.ഐ എം.ജെ ഭദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വൈകിട്ട് നാലരയോടെ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. മാട്ടുത്താവളം സ്വദേശികളായ രാജേഷ് (37),മഹേഷ്(30), പാലക്കാവ് മത്തായിപ്പാറ സ്വദേശികളായ റിങ്കു (32), ബിജു (36), പൊരിക്കണ്ണ സ്വദേശി സെബാസ്റ്റ്യന്‍ (46), ഉപ്പുതറ സ്വദേശി ജോഷി (29) എന്നിവരെയാണ് പിടികൂടിയത്. ചീട്ടുമേശയില് നിന്നും അരലക്ഷം രൂപ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: