തൊടുപുഴ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഏറ്റുമുട്ടി. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശി സുനിലിനാണ് പരിക്കേറ്റത്. അസാം സ്വദേശി ആനന്ദ ബോസിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തൊടുപുഴ കുട്ടപ്പാസ് ഹോട്ടലിന് സമീപത്തുള്ള ലോഡ്ജില്‍ വച്ചാണ് സംഘട്ടനമുണ്ടായത്. ആനന്ദ ബോസ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് സുനിലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയെ തൊടുപുഴ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: