തൊടുപുഴ: സിവില്‍ സ്റ്റേഷനില്‍ നിന്ന് മലിന ജലം അമ്പലം റോഡിലേക്ക് ഒഴുകുന്നു. ഒരാഴ്ചയായി ഇതാണ് സ്ഥിതി. തഹസീല്‍ ദാറിനോട് രണ്ട് തവണ വിവരം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പരിഹാരം കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തൊടുപുഴ തഹസീല്‍ദാറിന് രേഖാമൂലം പരാതി നല്കി. പൊതുമരാമത്ത് വിഭാഗത്തെകൊണ്ട് ഉടന്‍ നടപടികള്‍ സ്വീകരിപ്പിക്കാമെന്ന് തഹസീല്‍ദാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടാട്ടില്ല. സിവില്‍ സ്റ്റേഷനിലെ ശൗചാലയത്തില്‍ നിന്നും ഒഴുകുന്ന മാലിന്യമാണ് ദുരിതം വിതയ്ക്കുന്നത്. മാലിന്യം റോഡിലേക്ക് എത്തുന്നതിനാല്‍ ക്ഷേത്രത്തിലെത്തുന്നവര്‍ ഇത് മറികടന്ന് വേണം മുന്നോട്ടുപോകാന്‍. എത്രയും വേഗം മലിന ജലം ഒഴുകുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: