തിരുവനന്തപുരം: കാര്യവട്ടത്തെ സ്റ്റേറ്റ് ബാങ്ക് എടിഎം കുത്തിതുറന്ന നിലയില്‍. രാവിലെ എടിഎമില്‍ പണമെടുക്കാന്‍ വന്നവരാണ് എടിഎം കൗണ്ടര്‍ തകര്‍ന്ന നിലയില്‍ കണ്ടത്. കൗണ്ടറിന്റെ മുന്‍ഭാഗവും പുറകിലെ ഭാഗവുമാണ് തകര്‍ത്തിരിക്കുന്നത്.
പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം കൗണ്ടറില്‍ അവസാനമായി 35 ലക്ഷം രൂപയാണ് നിക്ഷേപിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കവര്‍ച്ചാ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മെഷീന് ഓട്ടോമാറ്റിക് ലോക്ക് ആകുന്നതിനാല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ദേശീയ പാതക്ക് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുകയോ സിസിടിവി കാമറ ക്യാമറ സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. കാര്യവട്ടം ക്യാമ്പസിലെ സെക്യൂരിറ്റി ഓഫീസിന് സമീപമാണ് എടിഎമ്മുള്ളത്. മാത്രമല്ല ദേശീപാതക്ക് സമീപം സംഘം ചേര്‍ന്നൊരു മോഷണം ആസൂത്രം ചെയ്യാന്‍ സാധ്യയതയില്ലെന്നും പോലീസ് പറയുന്നു.
മദ്യപസംഘങ്ങളാരെങ്കിലും ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: