തിരുവനന്തപുരം: അധ്യയന വര്‍ഷത്തിടെ അധ്യാപകന് കോളേജ് വിട്ടാല്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് സങ്കേതിക സര്‍വകലാശാലയുടെ മുന്നറിയിപ്പ്. ഇവരുടെ വിവരം വെബ്സൈറ്റില്‍ ഇടുകയും ചെയ്യും. ഇടയ്ക്കിടെ അധ്യാപകര്‍ രാജിവെച്ചു പോകുന്നു എന്ന നിരന്തരമായ പരാതിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് പി വി സി ഡോ. എം അബ്ദുള്‍ റഹ്മാന് വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള മറ്റ് അധ്യാപകരെ പിന്നീട് പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. എഐസിടിഇ യോഗ്യതയുള്ളവരെ മാത്രമേ കോളേജുകളില്‍ നിയമിക്കാന്‍ പാടുള്ളു. ഇത് ഒരുവര്‍ഷത്തേക്ക് കരാര്‍ വയ്ക്കണം. അധ്യാപകരുടെ മാറ്റം വാര്‍ഷിക സമയത്തേ അനുവദിക്കാന്‍ പാടുള്ളു, അവധി ഒഴിച്ചുകൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കണം.
കോളേജ് വിട്ട് പോകുന്നതിന് മുന്‍പ് ഒരു മാസം മുമ്പേ നോട്ടിസ് നല്‍കണം. വിടുതല്‍ രേഖയില്ലാതെ മറ്റ് കോളേജുകളില്‍ ചേരാന്‍ അനുവദിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ക്ക് ന്യായമായ കാലം ഉറപ്പ് നല്‍കണം. അവരെ ഇടക്കിടെ മാറ്റാന്‍ മാനേജുമെന്റ് ശ്രമിക്കരുതെന്നും സര്‍വകലാശാല നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: