സ്വന്തം ലേഖകന്‍
കോഴിക്കോട്: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ തട്ടകത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ 250 ന് മീതെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ 15 വോട്ടുകളുടെ പിന്‍ബലത്തില്‍ കടന്നു കൂടാനേ കഴിഞ്ഞുള്ളു. നൊ ച്ചാട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് വെള്ളിയൂരിലാണ് സിപിഎം മേല്‍ക്കോയ്മക്ക് കനത്ത ഇടിച്ചില്‍ ഉണ്ടായിരിക്കുന്നത്. സിപിഎമ്മിലെ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധിയും സിപിഎം പ്രാദേശിക നേതാക്കളുടെ ധാര്‍ഷ്ട്യവും ഒപ്പം അവിവേകവുമാണ് സിപിഎം തകര് ച്ചക്ക് ആക്കം കൂട്ടുന്നത്. സിപി എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കൂടിയായ രാമകൃഷ്ണന്റെ തട്ടകത്തില്‍ കഴി ഞ്ഞ കുറെക്കാലമായി പാര്‍ട്ടിയില്‍ നില നില്ക്കുന്ന കുടുംബാധിപത്യവും സ്വജനപക്ഷപാതവുമാണ് പാര്‍ട്ടിയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം.
നേതാവിന്റെ തട്ടകത്തില്‍ കരുത്തു തെളിയിക്കുന്നതിനായുള്ള എല്ലാ നീക്കവും സഖാക്കളില്‍ നിന്നും ഉയര്‍ന്ന അമര്‍ഷത്തില്‍ പാളിപ്പോകുകയായിരുന്നു. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍തഥി നിര്‍ണ്ണയത്തോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പരമ്പരാഗതമായും പ്രവര്‍ത്തനപരമായും കമ്യൂണിസ്റ്റുകാരായവരും ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ അര്ഹരായവരുമായവരെ പിന്തള്ളി ഒരു പ്രവര്ത്തനപരിചയവുമില്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കിയതില്‍ പാര്‍ട്ടിയില്‍ വിഴുപ്പലക്കലും പ്രതിഷേധവുമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് 250ന് മീതെ ഭൂരിപക്ഷമുള്ള വാര്‍ഡില്‍ ഇക്കുറി വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രം നേടി സ്ഥാനാര്‍ത്ഥി കടന്നുകയറിയത് തെളിയിക്കുന്നത്.
പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റിയതില്‍ പ്രതിഷേധിച്ച ഒട്ടേറെപ്പേര്‍ ഈയടുത്ത കാലത്തായി സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അക്രമത്തിന്റെ മാര്‍ഗ്ഗത്തീലൂടെ പ്രതിരോധിക്കാന്‍ സിപിഎം കാര്‍ രംഗത്തുവന്നെങ്കിലും ബിജെപി സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. ഇതിനിടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കെതിരെ ചില സഖാക്കള്‍ കലിതുള്ളിയതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
സിപിഎമ്മിലെ അതൃപ്തിയുള്ള വലിയൊരു വിഭാഗം യുഡിഎഫിന് വോട്ടുചെയ്തതാണ് സിപിഎം സ്ഥാനാര്‍ത്ഥി കഷ്ടിച്ച് രക്ഷപ്പെട്ടതിനിടയാക്കിയത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടി ബിജെപി കരുത്തു തെളിയിച്ചതും സിപിഎം പതനത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: