പാട്‌ന: നിതീഷ് ലാലു സഖ്യം ബീഹാറില്‍ അധികാരം നേടുമ്പോള്‍ താരമായത് നിതീഷല്ല. ലാലു്രപസാദ് യാദവ് തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 22 സീറ്റ് നേടിയ ലാലുവിന് ഇക്കുറി എണ്‍പതിലേറെ സീറ്റുകളാണ് നേടാനായത്.
അതായത് മൂന്നിരട്ടി. ലാലുവിന്റെ ജാതിക്കാര്‍ഡാണ് വിജയം കണ്ടത്. ബിജെപിയുടെ തേരോട്ടത്തില്‍ അടിതെറ്റിപ്പോയ നിതീഷിനും ഒരു മടങ്ങിവരവ് വേണമായിരുന്നു. അതിന് നിതീഷ് തന്റെ ആദര്‍ശമെല്ലാം ഉപേക്ഷിച്ച് തന്റെ ബദ്ധവൈരിയായ ലാലുവുമായി ചേരാന്‍ മടിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ , ബിജെപിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ചപ്പോള്‍ നിതീഷിന്റെ ദളിന് 115 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. ഇക്കുറി ലാലുവുമായി ചേര്‍ന്ന് മല്‍സരിച്ചപ്പോള്‍ ലഭിച്ചതാകട്ടെ വെറും 71 സീറ്റ്. നഷ്ടം 44 സീറ്റ്, ബാക്കിയെല്ലാം ലാലു പിടിച്ചെടുത്തു.
കഴിഞ്ഞ പത്തുവര്‍ഷമായി ഭരണത്തില്‍ തുടരുന്ന നിതീഷിന് ഹാട്രിക് ലഭിച്ചു. പക്ഷെ സീറ്റ് വളരെയേറെ കുറഞ്ഞു. ഇതിനെ എങ്ങനെ നിതീഷിന്റെ വിജയമായി പറയാന്‍ കഴിയുമെന്നാണ് സംശയം. ലാലുവിന്റെ മടങ്ങിവരവ് വലിയ വിജയമായി, അത് നിതീഷിനും കോണ്‍ഗ്രസിനും തുണയായി എന്നതാണ് സത്യം.
ഇനി നിതീഷും ബിജെപിയും തമ്മില്‍ അത്ര ഭയാനകമായ സീറ്റു വ്യത്യാസവുമില്ല. ബിജെപിക്ക് 52 സീറ്റ്. നിതീഷിന് 71 . 19 സീറ്റുകളുടെ വ്യത്യാസം മാത്രം.
















