തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി ദക്ഷിണ മേഖല വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്. പഞ്ചായത്തില്‍ ബിജെപിയെ കാലുകുത്തിക്കില്ല എന്ന് പലവട്ടം ആണയിട്ട് പറഞ്ഞ ഇടതുവലതു മുന്നണികള്‍ക്ക് പഞ്ചായതത്ത് ഭരണം ബിജെപി പിടിച്ചെടുത്തു കൊണ്ട് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മറുപടിനല്കി നാലാം വട്ടവും വിജയിയായി.
വെങ്ങാനൂര്‍ പഞ്ചായത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്ന വെങ്ങാനൂര്‍ സതീഷിന് കഴിഞ്ഞ മൂന്ന് തെരഞ്ഞടുപ്പിലും അനായാസ വിജയമായിരുന്നു കാഴ്ച വച്ചത്.
സ്വന്തം വാര്‍ഡായ പനങ്ങോട്് നിന്നായിരുന്നു ആദ്യ വിജയം. പനങ്ങോട് സംവരണ വാര്‍ഡായപ്പോള്‍ വെങ്ങാനൂര്‍ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ചു.
അടുത്ത തെരഞ്ഞെടുപ്പില്‍ വെങ്ങാനൂര്‍ സംവരണ വാര്‍ഡായി. തുടര്‍ന്ന് പനങ്ങോട് നിന്ന് വിജയം. ഇക്കുറി പനങ്ങോട് സംവരണ വാര്‍ഡായതോടെ വെങ്ങാനൂരില്‍ നിന്നു ജനവിധി തേടുന്നു.ഇക്കുറി സിപിഎമ്മിനെയാണ് തോല്‍പ്പിച്ചത്.
വെങ്ങാനൂര്‍ റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റും സഹകാര്‍ഭാരതി ജില്ലാ രക്ഷാധികാരിയുമാണ് വെങ്ങാനൂര്‍ സതീഷ്. വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ക്ക് സതീഷിനെ എന്നും സ്വീകാര്യനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: