തിരുവനന്തപുരം : ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ഏക ബിജെപി സ്ഥാനാര്‍ത്ഥി ലതാകുമാരിക്ക് ഇത് അഭിമാന നേട്ടം. വെങ്ങാനൂര്‍ ഡിവിഷനില്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ ഷിനിയെ 669 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലതാകുമാരി അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. യുഡിഎഫിലെ റൂഫസ് ഡാനിയലായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.
കഴിഞ്ഞ തവണ കല്ലിയൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ അംഗമായി തെരഞ്ഞെടുത്തിരുന്നു. ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും സജീവ പ്രവര്‍ത്തകയായ ലതാകുമാരി ഒന്നരവര്‍ഷമായി മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്. മത്സരിക്കുമ്പോള്‍ ശുഭപ്രതീക്ഷയുണ്ടായിരുന്നുഎന്ന് ലത പറയുന്നു. കല്ലിയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അംഗം എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. തന്റെ ഈ വിജയത്തിന് ബിജെപിയെ കൂടാതെ എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും ഈ വിജയം അവരുടെയും വിജയമാണെന്നും ലതാകുമാരി പറഞ്ഞു.പ്രാവച്ചമ്പലം കുടുമ്പന്നൂര്‍ കൊല്ലംവിളാകം എച്ച് ആര് മന്ദിരത്തില്‍ ശശിധരന് നായരാണ് ഭര്‍ത്താവ്. ഹോട്ടല്‍ ജീവനക്കാരനാണ്. മക്കള്‍ രഞ്ജിത്ത്, ശ്രീജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: