09ഒരു പ്രസ്ഥാനം ഉടലെടുക്കുമ്പോള്‍ നമ്മുടേതല്ലാത്ത നല്ല ആശയങ്ങള്‍ സ്വീകരിക്കാമെങ്കിലും നമ്മുടെ സംസ്കാരത്തെയും ദേശീയതയേയും ആരാധ്യരായ വ്യക്തികളെയും ഉള്‍ക്കൊള്ളണം. വിത്തുവിതയ്ക്കുമ്പോള്‍ മണ്ണിനു ചേര്‍ന്നതാകണം. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടലെടുത്തപ്പോള്‍ അവര്‍ എല്ലാം വിദേശത്തുനിന്നും കടം മേടിച്ചു. അച്ഛനുള്ളപ്പോള്‍ മറ്റൊരാളെ അച്ഛാ എന്നുവിളിക്കുംപോലെ അന്നും ഇന്നും അവര്‍ അവരുടെ തലപ്പത്ത് സ്വീകരിച്ചത് വിദേശ നേതാക്കളെ മാത്രം. അതിനാല്‍ സിപിഎം ഒരു വിദേശീയ പാര്‍ട്ടിയാണ്.
ഇന്ത്യയുടെ ദേശീയപതാക അവര്‍ ഉയര്‍ത്തിയിരുന്നില്ല. സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നില്ല. രണ്ടു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ മുതല്‍ ഗത്യന്തരമില്ലാതെ ദേശീയപതാക ഉയര്‍ത്തേണ്ടിവന്നു. 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇക്കൂട്ടര്‍ ചൈനയുടെ പക്ഷംപിടിച്ചു.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തില്‍ ഭൗതികതയ്ക്കും ബിംബാരാധനയ്ക്കും വിശ്വാസത്തിനും സ്ഥാനമില്ല എന്നിരിക്കെ വെറും ഭൗതികവസ്തുവായ തുണി-ചെങ്കൊടിയ്ക്കും അതിലെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനും പവിത്രതയും വിശ്വാസവും നല്കാന് അവര്‍ക്ക് എങ്ങനെ സാധിക്കും. ഭാരതീയ സംസ്കാരത്തേയും ശ്രീരാമനേയും ശ്രീകൃഷ്ണനേയും ശ്രീശങ്കരാചാര്യരേയും സ്വാമി വിവേകാനന്ദനേയും ശ്രീനാരായണഗുരു തുടങ്ങിയവരേയും അവര്‍ പുച്ഛിച്ചു. ഹിന്ദുക്കളായ അവരുടെ അണികള്‍ക്ക് അമ്പലവും ഗണപതിഹോമവും പൂജകളും മറ്റും വിലക്ക്. അവരുടെ ക്രിസ്ത്യന്‍ മുസ്ലിം അണികള്‍ക്ക് പള്ളിയില്‍ പോകുന്നതിനോ മറ്റ് ആചാരങ്ങള്‍ക്കോ വിലക്കില്ല.
മഹാബലിയും വാമനനുമായി ബന്ധപ്പെട്ടതാണ് തിരുവോണം. സിപിഎമ്മിനെ സംബന്ധിച്ച് അത് അസത്യവും അന്ധവിശ്വാസവുമാണല്ലോ. അങ്ങനെയുള്ള സിപിഎം ഓണം ആചരിക്കാമോ? എന്നുമുതല്ക്കാണ് ആചരിക്കുവാന്‍ തുടങ്ങിയത്? ഇതിന്റെ ഉദ്ദേശ്യശുദ്ധി എന്താണ്? ഹിന്ദുത്വബോധമുദിച്ച സ്വന്തം അണികളിലെ കുടുംബങ്ങള്‍ ശ്രീകൃഷ്ണജയന്തി ആഘോഷയാത്രയില്‍ പങ്കെടുക്കുന്നത് തടയാന്‍ ശ്രമിക്കുന്നതെന്തിന്?
എല്ലാവരേയും എക്കാലത്തേയ്ക്കും പറ്റിക്കുവാന്‍ പറ്റുമോ? ഹിന്ദുക്കള്‍ ഉണര്‍ന്നു ചിന്തിച്ചു തുടങ്ങിയതിനാല്‍ കാലടിയിലെ മണ്ണുചോരുന്നതുകൊണ്ടാണോ ഹൈന്ദവാചാരങ്ങള്‍ ആചരിക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ തയ്യാറാകുന്നത്? ശ്രീരാമന്, ശ്രീകൃഷ്ണന് തുടങ്ങിയവരെ ആരാധിക്കണം എന്ന ബോധം വൈകി ഉദിച്ചതിനാലാണോ? എങ്കില്‍ അത് നല്ലതുതന്നെ
എ.പി.ഭാനു പ്രകാശ്, പച്ചാളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: