ഏറ്റുമാനൂര്‍: പ്രഥമ നഗരസഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട അഞ്ചു ബി ജെ പി സ്ഥാനാര്‍ഥികളും തിളക്കമാര്‍ന്ന വിജയമാണ് കൈവരിച്ചത്. കഴിഞ്ഞ ഇരുപതു കൊല്ലമായി മാണി വിഭാഗം കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ഗണേഷ് ഏറ്റുമാനൂര്‍ പാര്‍ട്ടിയില്‍ അനുഭവിച്ചു കൊണ്ടിരുന്ന അവഗണനയില്‍ മനം മടുത്തു പാര്‍ട്ടി വിട്ടു അടുത്ത കാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ആയ ഗണേഷ് മുപ്പത്തി അഞ്ചാം വാര്‍ഡില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചു കേരള കോണ്‍ഗ്രസ്സിലെ പഞ്ചായത്ത് മെമ്പറായ യു ഡി എഫ് സ്ഥാനാര്‍ഥി ജോണ്‍ ജോസഫിനെ തോല്‍പ്പിച്ചു മധുര പ്രതികാരം വീട്ടി. കച്ചേരി വാര്‍ഡില്‍ ഗണേഷിന് 390 വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത സ്ഥാനാര്‍ഥിയായ ജോണ്‍ ജോസഫിന് 345ഉം സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷിന് ഗോപാലിന് 85ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എന്സിപിക്കാരന് എന്‍. ഗോപകുമാറിന് വെറും 51ഉം വോട്ടുകളാണ് കിട്ടിയത്. എല്‍ഡിഎഫ് അവിടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വാര്‍ഡ് 27ല്‍ നിന്നും വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി അനീഷ് വി നാഥ് തോല്‍പ്പിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ അഡ്വ. ടി എന്‍ ശശികുമാറിനെയാണ്. അനീഷ് 239 വോട്ട് കരസ്ഥമാക്കി വിജയിച്ചപ്പോള്‍ ശശികുമാര്‍ 114 വോട്ട് നേടി നാലാം സ്ഥാനത്തായി. വാര്‍ഡ് 34ല്‍ വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി ഉഷ സുരേഷ് തോല്പിച്ചത് മുന്‍ പഞ്ചായത്ത് അംഗമായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി നളിനി സോമദാസിനെയുമാണ്. ഉഷക്ക് 265 വോട്ട് ലഭിച്ചപ്പോള്‍ 181 വോട്ട് കിട്ടിയ നളിനി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പതിനഞ്ചാം വാര്‍ഡില്‍ നിന്ന് ജയിച്ച ബി ജി പി സ്ഥാനാര്‍ഥി അജിശ്രീ മുരളി 438 വോട്ട് നേടി യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തേക്ക് തള്ളിയപ്പോള്‍ കടുത്ത ത്രികോണ മത്സരം നടന്ന വാര്‍ഡ് 35ല്‍ ബി ജെ പി സ്ഥാനാര്‍ഥി പുഷ്പലത 332 വോട്ട് നേടി ജയിച്ച് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ രണ്ടും മൂന്നും സ്ഥാനത്താക്കി. കഴിഞ്ഞ കുറെ തവണകളായി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ് ഈ വാര്‍ഡ് ഭാഗത്തെ പഞ്ചായത്ത് പ്രതിനിധിയായിട്ടുള്ളത്. സ്വന്ത്ര സ്ഥാനാര്‍ഥി 301 വോട്ട് നേടി ജയിച്ച മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ദീപ ശ്രീനിവാസന് 264 വോട്ട് ലഭിച്ചു. അവിടെ യുഡിഎഫിലെ സിറ്റിംഗ് മെന്പറായ രാജി ജോണി 117 വോട്ട് മാത്രം കിട്ടി നാലാം സ്ഥാനത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: