കൊച്ചി: ജില്ലയിലെ പഞ്ചായത്തുകളില്‍ ആറു പഞ്ചായത്ത് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫിന് ഇക്കുറി 41 പഞ്ചായത്തുകളിലും യുഡിഎഫ് 40 പഞ്ചായത്തുകളിലും മന്നിലെത്തി. എന്നാല്‍ എല്‍ഡിഎഫിനും 38 ഇടത്തും യുഡിഎഫിന് 28 ഇടത്തും മാത്രമാണ് ഭരണം ഉറപ്പിക്കാനാവുക. ബാക്കി വരുന്ന 14 പഞ്ചായത്തുകളില്‍ ഭരണത്തിലെത്താന്‍ സ്വതന്ത്രരുടേയൊ, ബിജെപിയുടേയോ പിന്തുണ കൂടിയേ തീരു. ഇതില്‍ ചെങ്ങമനാട് പൂര്‍ണമായി തൂക്കുപഞ്ചായത്തായി. 18 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആറു വീതം സീറ്റുനേടിയപ്പോള്‍ ബിജെപി നാലിലും രണ്ടു സ്വതന്ത്രനും വിജയിച്ചു. ബാക്കി 13 പഞ്ചായത്തില്‍ സ്വതന്ത്രരാകും വിധിയെഴുതുക. ആരക്കുഴ, ചേരാനല്ലൂര്‍, ചിറ്റാറ്റുകര, എടത്തല, ഇലഞ്ഞി, കാഞ്ഞൂര്‍, കോട്ടപ്പടി, മലയാറ്റൂര്‍നീലീശ്വരം, മഞ്ഞള്ളൂര്‍, പൈങ്ങോട്ടൂര്‍, രാമമംഗലം, വാഴക്കുളം, വെങ്ങോല എന്നീ യുഡിഎഫ് പട്ടികയിലുള്ള പഞ്ചായത്തുകളില്‍ സ്വതന്ത്രരാകും വിധി നിര്‍ണയിക്കുക. ആരക്കുഴയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറു വാര്ഡ്വീതമാണുള്ളത്. ഒരു സ്വതന്ത്രനും. ചേരാനല്ലൂരില്‍ ഏഴു യുഡിഎഫും ആറ് എല്‍ഡിഎഫും രണ്ടു സ്വതന്ത്രരും രണ്ടു ബിജെപിയുമാണുള്ളത്. രണ്ടു സ്വതന്ത്രരില്‍ ഒരു കോണ്‍ഗ്രസ് റിബലും ഒരു മുസ്ലിം ലീഗ് റിബലുമാണുള്ളത്. എടത്തലയില്‍ 10 യുഡിഎഫും ഒമ്പത് എല്‍ഡിഎഫും രണ്ടു സ്വതന്ത്രരുമാണ് വിജയിച്ചത്. ഇവിടെയും സ്വതന്ത്രരാകും വിധിയെഴുതുക. കാഞ്ഞൂരില്‍ ഏഴു യുഡിഎഫും ആറ് എല്‍ഡിഎഫും രണ്ടു സ്വതന്ത്രരും വിജയിച്ചു. കാഞ്ഞൂരില്‍ ആറ് യുഡിഎഫും അഞ്ച് എല്‍ഡിഎഫും രണ്ടു സ്വതന്ത്രരുമാണ് വിജയിച്ചത്. മലയാറ്റൂര്‍നീലീശ്വരം പഞ്ചായത്തിലാകട്ടെ എല്‍ഡിഎഫും യുഡിഎഫും എട്ടുവീതം സീറ്റ് പങ്കിട്ടു, രണ്ടു സ്വതന്ത്രരും വിജയിച്ചു. പൈങ്ങോട്ടൂരും രാമമംഗലത്തും ആറു സീറ്റ് വീതമാണ് ഇരുമുന്നണികള്‍ക്കും ഉള്ളത്. ഒരോ സ്വതന്ത്രരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: