കണ്ണൂര്‍: പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയും എന്നും ഇടതുപക്ഷത്തൊടൊപ്പം മാത്രം നില്‍ക്കുകയും നില്വില് പ്രതിപക്ഷമില്ലാത്തതുമായ മുഴക്കുന്ന് പഞ്ചായത്തും ഇനി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ബിജെപി നിലപാട് നിര്‍ണ്ണായകം. ഇവിടെ രണ്ടിടങ്ങളിലും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭൂരിപക്ഷം ലഭിക്കാത്തത്തോടെ ബിജെപി നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുകയാണ്.
കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിനെ അതേപോലെ നിലനിര്‍ത്തിയാണ് പുതുതായി ഇരിട്ടി നഗരസഭ രൂപീകരിച്ചത്. കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തില്‍ ഉണ്ടായിരുന്ന 21 വാര്‍ഡുകള്‍ നഗരസഭാ രൂപീകരണത്തോടെ 33 വാര്‍ഡുകള്‍ ആയി വിഭജിക്കപ്പെട്ടു. കാലാകാലമായി യുഡിഎഫ് മേധാവിത്വം പുലര്‍ത്തിയിരുന്ന കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന് തങ്ങളുടെ മേധാവിത്വം ഇവിടെ നഷ്ടപ്പെട്ടിരിക്കുകയാണ്. 33 വാര്‍ഡുകളില്‍ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫും 15 വാര്‍ഡുകളില്‍ യുഡിഎഫും 5 വാര്‍ഡുകളില്‍ ബിജെപിയും ജയിച്ചതൊടെയാണ് ബിജെപി നിലപാട് നിര്‍ണ്ണായകമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ ബിജെപി നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ പല വാര്‍ഡുകളിലും പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത് ഇവിടങ്ങളിലെല്ലാം ബിജെപിക്ക് രണ്ടാം ശക്തിയാവാനും കഴിഞ്ഞു.
ഇതേ അവസ്ഥതന്നെയാണ് മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലും ഉണ്ടായിരിക്കുന്നത്. കാലാകാലമായി ഇടതുപക്ഷത്തിനല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ ഭരണം കയ്യാളാനായിരുന്നില്ല. ഇവിടെയാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും അമ്പരപ്പിച്ചു കൊണ്ട് രണ്ടു വാര്‍ഡുകളില്‍ ബിജെപി ജയിച്ചു കയറിയത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലാണ് ബിജെപി ജയിച്ചു കയറിയത് എന്നതും ബിജെപിക്ക് ഇരട്ടി മധുരം നല്‍കുന്നതാണ്. ആകെ പതിനഞ്ചു വാര്‍ഡുകളില്‍ എല്‍ഡിഎഫ്-7, യുഡിഎഫ്-6, ബിജെപി-2 എന്ന നിലയിലേക്ക് മാറിയതോടെ ഇവിടുത്തെ ഭരണം പ്രതിസന്ധിയിലായി. ബിജെപി ഇവിടങ്ങളില്‍ നിര്‍ണ്ണായക ശക്തിയുമായി. യുഡിഎഫും എല്‍ഡിഎഫിന്റെ രണ്ടു സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ട് ഈ മേഖലയില്‍ സിപിഎം കാലാകാലമായി നിലനിര്‍ത്തി വന്നിരുന്ന മേധാവിത്വത്തെ തകര്‍ത്തിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: